ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ബർത്തുറപ്പിക്കാൻ പോരാടുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ 34ാം മത്സരത്തിൽ ആസ്റ്റൻ വില്ലയെ 3-0ത്തിന് തോൽപിച്ചാണ് യുനൈറ്റഡ് ‘ടോപ് ഫോർ’ ഫൈറ്റിനരികിലെത്തിയത്.
ബ്രൂണോ ഫെർണാണ്ടസ് (27ാം മിനിറ്റ്), മാസൺ ഗ്രീൻവുഡ് (45), പോൾ പൊഗ്ബ (58) എന്നിവരുടെ ഗോളിലാണ് യുനൈറ്റഡിെൻറ ജയം. ഇതോടെ അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡിന് 58 പോയൻറായി. മൂന്നാമതുള്ള ചെൽസിക്ക് 60ഉം, നാലാമതുള്ള ലെസ്റ്ററിന് 59ഉം പോയൻറാണുള്ളത്.
പെനാൽറ്റിയിലൂടെ ആദ്യഗോൾ നേടിയ യുനൈറ്റഡ് ലീഗ് റെക്കോഡിനൊപ്പമെത്തി. 27ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി സീസണിൽ യുനൈറ്റഡിെൻറ 13ാമത്തേത് ആയിരുന്നു. 2004-05ൽ ക്രിസ്റ്റൽ പാലസും, 2015-16ൽ ലെസ്റ്റർ സിറ്റിയും 13 പെനാൽറ്റി നേടിയാണ് റെക്കോഡ് സ്ഥാപിച്ചത്. വ്യാഴാഴ്ച രാത്രിയിൽ ബേൺമൗത്ത് -ടോട്ടൻ ഹാം (0-0), എവർട്ടൻ-സതാംപ്ടൻ (1-1) മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.