ലണ്ടൻ: സ്വീഡിഷ് താരം ഇബ്രാഹിമോവിച്ച് 72ാം മിനിറ്റിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റി കിക്കിന് യുനൈറ്റഡിന് നൽകേണ്ടിവന്ന വില വലുതാണ്. ദീർഘനാളുകൾക്കുശേഷം പോയൻറ് പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിക്കാനുള്ള മികച്ച അവസരം യുനൈറ്റഡ് നഷ്ടപ്പെടുത്തി. ഇംഗ്ലണ്ടുകാരൻ റഫറി കെവിൻ ഫ്രണ്ടിന് കാർഡുകൾ നിരവധി തവണ പുറത്തെടുക്കേണ്ടിവന്ന മത്സരത്തിൽ, ഒാൾഡ് ട്രാഫോഡിൽതന്നെ മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.സി ബേൺമൗത്തിനോട് സമനിലയിൽ പിരിയേണ്ടിവന്നു. 14ാം സ്ഥാനത്തുള്ള ബേൺമൗത്തിന് വിജയാരവങ്ങേളാളമെത്തുന്ന തകർപ്പൻ സമനില (1^1).
അതേസമയം, കോച്ച് ക്ലോഡിയോ റനേരിയുടെ പുറത്താവലിനു പിന്നാലെ ചാമ്പ്യൻ ലെസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. ഹൾസിറ്റിയെ 3^1ന് തകർത്ത ലെസ്റ്റർ തരംതാഴ്ത്തൽ ഭീഷണി അകറ്റി. ക്രിസ്റ്റ്യൻ ഫുച്, റിയാദ് മെഹ്റസ് എന്നിവരുടെ ഗോളിനു പിന്നാലെ മൂന്നാമത്തേത് സെൽഫ് ഗോളായും പിറന്നു. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 2^0ത്തിന് വെസ്റ്റ്ബ്രോമിനെയും, സതാംപ്ടൻ 4^3ന് വാറ്റ്ഫോഡിനെയും, സ്വാൻസീ സിറ്റി 3^2ന് ബേൺലിയെയും തോൽപിച്ചു.
ബേൺമൗതിനെതിരെ യുനൈറ്റഡിനായി 23ാം മിനിറ്റിൽ അേൻറാണിയോ വലൻസിയയുടെ അസിസ്റ്റിൽ അർജൻറീനൻ താരം റോഹോ വലകുലുക്കിയെങ്കിലും ആദ്യപകുതിയിൽതന്നെ തിരിച്ചടിച്ചു. 40ാം മിനിറ്റിൽ നോർവേ താരം ജോഷോ കിങ് പെനാൽറ്റിയിലായിരുന്നു മറുപടി ഗോൾ നേടിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ആന്ദ്രൂ സർമാനിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളംവിട്ടതോടെ ബേൺമൗത്ത് പത്തിലേക്ക് ചുരുങ്ങി.യുനൈറ്റഡിന് കളി എളുപ്പമായെന്ന് കരുതിയ നിമിഷം. എന്നാൽ, പൊരുതികളിച്ചവർ യുനൈറ്റഡിനെ പിടിച്ചുകെട്ടി.72ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ കിക്കെടുത്ത ഇബ്രാഹിമോവിച്ചിന് പിഴവ് സംഭവിച്ചതോടെ അർഹിച്ച വജയം കളഞ്ഞുകുളിച്ച് മാഞ്ചസ്റ്റർ കളംവിട്ടു. 49 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.