ബ്വേനസ് എയ്റിസ്: സൂപ്പർതാരം ലയണൽ മെസ്സി അർജൻറീന ടീമിലേക്ക് തിരിച്ചുവരേണ്ട തില്ലെന്ന് ഇതിഹാസ താരവും മുൻ ദേശീയ ടീം പരിശീലകനുമായ ഡീഗോ മറഡോണ. ദേശീയ ടീമിെൻറ മോശം പ്രകടനത്തിന് എപ്പോഴും മെസ്സിയെ കുറ്റപ്പെടുത്തുന്ന ശൈലി ശരിയല്ലെന്നും മെസ്സി അത് അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മെസ്സി ഇനി അർജൻറീനക്കായി കളിക്കേണ്ടതില്ല. അയാളില്ലാതെ അവർ എങ്ങനെ കളിക്കുമെന്ന് നോക്കാം’’ -മറഡോണ പറഞ്ഞു. മെസ്സി തിരിച്ചുവന്നാൽ നൽകാനായി ടീമിെൻറ പത്താം നമ്പർ ജഴ്സി മറ്റാർക്കും കൊടുക്കാതെ മാറ്റിവെച്ച താൽക്കാലിക കോച്ച് ലയണൽ സ്കലോണിയുടെ നടപടിയെ മറഡോണ വിമർശിച്ചു. ദേശീയ ടീമിെൻറ പരിശീലകനാവാൻ ഏറ്റവും യോഗ്യൻ 1978 ലോകകപ്പ് ജയിച്ച ടീമംഗം സെസാർ ലൂയിസ് മെനോട്ടിയാണെന്നും മുൻ കോച്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.