ബ്വേനസ് െഎറിസ്: അർജൻറീനൻ ഫുട്ബാൾ മാന്ത്രികൻ ഡീഗോ മറഡോണ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും താരതമ്യപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. തിരിച്ചും മറിച്ചും പ്രസ്താവനകളിറക്കുന്ന മറഡോണ അവസാനമായി പറഞ്ഞത് ഇങ്ങനെയാണ്. ‘‘ താരതമ്യം ചെയ്യുേമ്പാൾ എന്തുകൊണ്ടും ഞാൻ മുൻതൂക്കം നൽകുന്നത് ലയണൽ മെസ്സിക്കുതന്നെ. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ഭുത പ്രതിഭാസമാണ്’’ -അർജൻറീനൻ ടി.വി ചാനലായ ടി.വൈ.സി സ്പോർട്സിനോടാണ് ദുബൈയിൽ െവച്ച് മറഡോണയുടെ കമൻറ്. ‘ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയോടാണ് മെസ്സിയെ ഉപമിക്കാറ്. മൂന്ന് ലോകകപ്പിൽ മികവുതെളിയിച്ചതാണ് ബാറ്റിസ്റ്റ്യൂട്ട. ഒരു ലോകകിരീടമില്ലെങ്കിൽ കൂടി ഫുട്ബാൾ ലോകം മെസ്സിയെ ഒാർക്കും. ഒറ്റക്ക് മെസ്സിക്കെങ്ങനെ ലോകകപ്പ് നേടാനാവും. അതിന് ഒരു നല്ല ടീം വേണം’’-മറഡോണ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.