ഹേഗ്: ഫുട്ബാൾ കമൻററിയുടെ ഇടവേളയിൽ വെറുതെ പറഞ്ഞ ഒരുവാക്കിെൻറ പേരിൽ നൂറുവട്ടം മാപ്പ് ചോദിക്കുകയാണ് നെതർലൻഡ്സിെൻറ ഇതിഹാസ താരമായിരുന്ന മാർകോ വാൻബാസ്റ ്റൻ. മൊഴിഞ്ഞവാക്ക് ചില്ലറയല്ലെന്ന് മാത്രം. ഹിറ്റ്ലറുടെ കാലത്ത് ജർമൻകാർ നാസി സ ല്യൂട്ട് അടിച്ച് പറഞ്ഞിരുന്ന ‘സീജ് ഹെയ്ൽ’ (നേതാവ് ജയിക്കട്ടെ, വിജയാശംസകൾ) എന്ന വാക്കാണ് വാൻബാസ്റ്റനെ കുരുക്കിയത്.
ഡച്ച് ലീഗ് മത്സരത്തിന് മുന്നോടിയായി ഹെർക്ലസ് അൽമിലോ ക്ലബിെൻറ പരിശീലകൻ ഫ്രാങ്ക് വർമുതിനെ ഫോക്സ് സ്പോർട്സ് ടി.വിക്കായി റിപ്പോർട്ടർ ഇൻറർവ്യൂ ചെയ്ത് പിരിയുേമ്പാഴായിരുന്നു ടി.വി സ്റ്റ്യൂഡിയോയിൽ നിന്ന് വാൻബാസ്റ്റെൻറ നാക്കിൽ നാസി ഡയലോഗ് വന്നത്. അതാവട്ടെ, വംശീയതക്കെതിരായ പോരാട്ടത്തിന് നെതർലൻഡ്സ് ആഹ്വാനംചെയ്ത ദിനത്തിൽ തന്നെ. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഡച്ചുകാരെൻറ മനസ്സിലും നാസി വംശീയത ഉറങ്ങുന്നുണ്ടെന്നായി ആരോപണങ്ങൾ. തുടർന്ന് ക്ഷമാപണം നടത്തിയ വാൻബാസ്റ്റൻ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിച്ചു. റിപ്പോർട്ടർ ജർമൻ ഭാഷയിൽ കോച്ചിനെ അഭിമുഖം നടത്തിയേപ്പാഴാണ് വാൻബാസ്റ്റൻ ജർമൻ പ്രാവീണ്യം അറിയിക്കാനായി നാസി ഡയലോഗ് ഉപയോഗിച്ചത്. ഇത് പുലിവാലുമായി. 17ന് നടന്ന ഡച്ച് രണ്ടാം ഡിവിഷൻ ലീഗ് മത്സരത്തിനിടെ ആരാധകർ ഒരു താരത്തിനെതിരെ കുരുങ്ങുവിളി നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.