വംശീയാധിക്ഷേപം ഫ്രാന്‍സില്‍ നിയമവിധേയമാണോയെന്ന് ബലോട്ടെല്ലി

പാരിസ്: രാജ്യങ്ങള്‍ മാറിയിട്ടും വംശീയ വിവേചനത്തിന്‍െറ വേട്ടയാടലില്‍ നിന്നും മോചനമില്ലാതെ മുന്‍ ഇറ്റാലിയന്‍ ഫുട്ബാളര്‍ മരിയോ ബലോട്ടെലി. ഫ്രഞ്ച് ലീഗ് ക്ളബ് നീഷെക്കുവേണ്ടി പന്തുതട്ടുന്ന ഇറ്റാലിയന്‍ താരം എതിര്‍ ക്ളബ് ആരാധകരുടെ വംശീയത നിറഞ്ഞ വാക്കുകള്‍ കേട്ട് പൊട്ടിത്തെറിക്കുകയും ചെയ്തു. ‘വംശീയാധിക്ഷേപം ഫ്രാന്‍സില്‍ നിയമവിധേയമാണോ? അതോ ബാസ്റ്റിയയില്‍ മാത്രമോ? ഫുട്ബാള്‍ മഹത്തരമാണ്. ബാസ്റ്റിയയുടേത് പോലുള്ള ആരാധകര്‍ ഫുട്ബാളിന് നാണക്കേടാണ്’ ഇന്‍സ്റ്റഗ്രാമിലെ സന്ദേശത്തില്‍ ബലോട്ടെല്ലി തുറന്നടിച്ചു. വെള്ളിയാഴ്ച നടന്ന ബാസ്റ്റിയ-നീഷെ ലീഗ് വണ്‍ മത്സരത്തിനിടെയായിരുന്നു ഒരുകൂട്ടം കാണികള്‍ മുന്‍ ഇറ്റാലിയന്‍ സ്ട്രൈക്കറെ പ്രകോപിപ്പിക്കുംവിധം വാക്കുകള്‍ ഉപയോഗിച്ചത്. ബലോട്ടെല്ലിക്ക് പൂര്‍ണ പിന്തുണയുമായി നീഷെ ക്ളബും രംഗത്തത്തെി. വംശവെറിയില്‍ കുപ്രസിദ്ധി നേടിയവരാണ് ബാസ്റ്റിയ ആരാധകര്‍. 2007-08 സീസണില്‍ ലിബ്രോണ്‍ താരത്തെ അധിക്ഷേപിച്ചതിന് ബാസ്റ്റിയക്ക് പിഴ ചുമത്തിയിരുന്നു.
Tags:    
News Summary - Mario Balotelli ask 'Is racism legal in France?' after abuse during game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.