അന്ന്​ സിദാനെ പ്രകോപിപ്പിച്ചതെന്തായിരുന്നു?; തുറന്നുപറഞ്ഞ്​ മറ്റെരാസി

പാരിസ്​: 2006 ലോകകപ്പിലെ ഫൈനൽമത്സരത്തിലെ സിനദിൻ സിദാനും മാർക്കോ മറ്റെരാസിയും തമ്മിലുള്ള കയ്യാങ്കളി ലോകം ഇന്നും മറന്നിട്ടില്ല. മറ്റെരാസിയെ തലകൊണ്ട്​ ഇടിച്ചിട്ടതിന്​ പിന്നാലെ ചുവപ്പ്​ കാർഡ്​ കണ്ട്​ സിദാൻ കളത്തിന്​ പുറത്തായിരുന്നൂ. 

പൊതുവേ കളിക്കളത്തിലെ മാന്യനായി അറിയപ്പെടുന്ന സിദാനെ അത്രമേൽ പ്രകോപിപ്പിക്കാൻ മാത്രം മറ്റെരാസി എന്താണ്​ പറ​ഞ്ഞെതെന്ന്​ ഫുട്​ബാൾ ലോകം ഒരുപാട്​ ചർച്ച ചെയ്​തതാണ്​. എന്നാൽ അന്ന്​ എന്താണ്​ സംഭവിച്ചതെന്ന്​ ഇറ്റാലിയൻ മാധ്യമത്തിനായി വെളി​പ്പെടുത്തിയിരിക്കുകയാണ്​ മറ്റെരാസി.

‘‘ഫ്രാൻസിനായി സിദാൻ ആദ്യഗോൾ നേടിയതോടെ അദ്ദേഹത്തെ മാർക്ക്​ ചെയ്യേണ്ട ചുമതല എനിക്കായിരുന്നു. ഗട്ടൂസോയുടെ വായിൽ നിന്നും വഴക്ക്​ കേൾക്കാതിരിക്കാനായി ഞാൻ സിദാൻെറ ഷർട്ടിൽ പിടിത്തമിട്ടു. ഷർട്ട്​ കുറച്ചുകഴിഞ്ഞ്​ ഊരിത്തരാമെന്ന്​ സിദാൻ പറഞ്ഞു. എനിക്ക്​ വേണ്ടത്​ നിൻെറ സഹോദരിയെയാണെന്ന്​ ഞാൻ തിരിച്ചടിച്ചു’’ -മറ്റെരാസി പറഞ്ഞു

ഇ​ത്​കേട്ടതോടെ പ്രകോപിതനായ സിദാൻ  മുന്നോട്ട്​ നീങ്ങി തന്നെ തലകൊണ്ട്​ ഇടിച്ചുവീഴ്​ത്തുകയായിരുന്നു. സിദാനെ ​ ഫ്രഞ്ചുകാർ പിന്തുണച്ചു. പക്ഷേ തന്നെ സ്വന്തം രാജ്യക്കാർ തന്നെ കൊത്തിക്കീറിയെന്നും മറ്റെരാസി കൂട്ടിച്ചേർത്തു. 

സിദാൻെറ ഗോളിന്​ മറ്റെരാസിയിലൂടെ ഇറ്റലി തിരിച്ചടിച്ചപ്പോൾ മത്സരം നിശ്ചിത സമയത്തും അധികസമയത്തും​ സമനിലയിൽ പിരിഞ്ഞിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ ഫ്രാൻസിൻെറ ഡേവിഡ്​ ട്രെസഗെക്ക്​ പിഴ​ച്ചതോടെ കിരീടം അസൂറിപ്പട സ്വന്തമാക്കിയിരുന്നു. 
Full View

Tags:    
News Summary - Materazzi on infamous headbutt sports news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.