ന്യൂയോർക്: റഷ്യയിൽ ലോകകപ്പിന് പന്തുരുളുേമ്പാൾ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എതിരാളികളുടെ വലകളിൽ നിറക്കുന്ന ഒാരോ ഗോളും ലാറ്റിനമേരിക്കയിലും കരീബിയൻ ദ്വീപുകളിലും വിശന്നിരിക്കുന്ന 10,000 കുരുന്നുകളുടെ വയറും നിറക്കും. അമേരിക്കയിലെ പ്രമുഖ ബഹുരാഷ്ട്ര ധനകാര്യ കമ്പനിയായ മാസ്റ്റർ കാർഡാണ് ഇൗ കാമ്പയിന് തുടക്കംകുറിച്ചത്.
െഎക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുമായി സഹകരിച്ചാണ് ഇരുവരുടെയും ഒൗദ്യോഗിക ടൂർണമെൻറുകളിലെ ഒാരോ ഗോളുകൾക്ക് 10,000 സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചയൂൺ സംഭാവന ചെയ്യുന്ന രീതിയിൽ പദ്ധതി ആസൂത്രണം ചെയ്തത്. ‘‘ഇത്തരമൊരു കാമ്പയിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരുപാട് കുട്ടികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അതിലേറെ പുഞ്ചിരികൾ വിരിയിക്കാനും സാധിക്കും’’ -അർജൻറീനിയൻ ഇതിഹാസം മെസ്സി പറഞ്ഞു.
കുട്ടികളെ സഹായിക്കാൻ സാധിക്കുമെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവാനാണെന്ന് പറഞ്ഞ നെയ്മർ, പ്രദേശത്തെ കുട്ടികൾക്ക് ഭക്ഷണവും കൂടുതൽ പ്രതീക്ഷകളും നൽകാൻ നാം ബാധ്യസ്ഥരാെണന്നും ഒരുമിച്ചുനിന്നാൽ നമുക്ക് പലതും ചെയ്യാൻ സാധിക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണിതെന്നും നമുക്ക് ഒരുമിച്ച് പട്ടിണിക്കെതിരെ പോരാടാമെന്നും ആഹ്വാനം ചെയ്തു. ലാറ്റിനമേരിക്കയിൽ മാത്രം സ്കൂൾ വിദ്യാർഥികളടക്കം നാലു കോടിയിലധികം പേർ പട്ടിണിയിലാണെന്നാണ് യു.എസ് കണക്ക്.
‘#JuntosSomos10’ എന്ന ഹാഷ്ടാഗിലുള്ള കാമ്പയിന് കഴിഞ്ഞ ഏപ്രിലിലാണ് മാസ്റ്റർകാർഡ് തുടക്കംകുറിച്ചത്. ഒരുമിച്ചുനിന്നാൽ നാം 10 എന്നാണ് ഇത് അർഥമാക്കുന്നത്. സാമ്പത്തികസഹായം ചെയ്യാൻ താൽപര്യമുള്ള വ്യക്തികൾക്ക് വെബ്സൈറ്റിലൂടെ സംഭാവന ചെയ്യാൻ അവസരമുണ്ട്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഇൗ ഹാഷ്ടാഗ് പങ്കുവെക്കുന്നത് വഴി ആർക്കും കാമ്പയിനിൽ പങ്കാളികളാവാം.
ഒാരോ തവണയും ഹാഷ്ടാഗ് ഉപയോഗിക്കുേമ്പാൾ മാസ്റ്റർകാർഡ് ഒാരോ ഉച്ചയൂൺ സംഭാവന ചെയ്യും. മാസ്റ്റർകാർഡ് വഴി നൽകുന്ന സാമ്പത്തികസഹായങ്ങൾക്ക് കമ്പനി 10 വീതം ഉച്ചയൂണുകൾ വീതമാണ് നൽകുന്നത്. ഇതിനോടകം കമ്പനി മൂന്നു ലക്ഷം ഉച്ചയൂണുകൾ വിതരണം ചെയ്തുകഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.