ബാഴ്സലോണ: 15 വർഷങ്ങൾക്ക് മുമ്പ് ബാഴ്സ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച അതേദിനം സൂ പ്പർ താരം ലയണൽ മെസ്സി യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള തെൻറ ആറാം സുവർണപാദുകം ഏറ്റുവാങ്ങി, അതും സ്വന്തം മക്കളായ തിയാഗോയുടെയും മാറ്റിയോയുടെയും കൈകളിൽനിന്ന്. ബാഴ്സലോണക്കായി കഴിഞ്ഞ സീസണിൽ സ്കോർ ചെയ്ത 36 ഗോളുകളാണ് മെസ്സിക്ക് തുടർച്ചയായ മൂന്നാമത്തെയും കരിയറിലെ ആറാമത്തെയും ഗോൾഡൻ ബൂട്ട് നേടിക്കൊടുത്തത്. പി.എസ്.ജിയുടെ കൗമാര തരാം കെയ്ലിയൻ എംബാപ്പെ (33) രണ്ടാമതും സാംദോറിയയുടെ ഫാബിയോ ക്വാഗ്ലിയാറല്ല (26) മൂന്നാമതുമെത്തി.
ഭാര്യ ആൻറെനല്ല റോക്കുസോ, ബാഴ്സയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, ജോർഡി ആൽബ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബാഴ്സലോണ ടീമില്ലായിരുന്നെങ്കിൽ ഒരുഅവാർഡ് പോലും നേടാൻ തനിക്കാകില്ലായിരുന്നെന്നും അവാർഡ് കുടുംബത്തിനും ടീമിനുമായി സമർപ്പിക്കുന്നതായും മെസ്സി പറഞ്ഞു.
മെസ്സിയുെട പ്രധാന എതിരാളിയും യുവൻറസ് സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷെൽഫിൽ നാല് ഗോൾഡൻ ബൂട്ടുകളാണുള്ളത്. 2017ൽ 37ഉം 2018ൽ 34 ഗോളുകൾ അടിച്ചുകൂട്ടിയായിരുന്നു മെസ്സി ഗോൾഡൻ ബൂട്ടിനർഹനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.