മിറോസ്ലാവ് ക്ലോസെ ബൂട്ടഴിച്ചു; ഇനി കോച്ചിൻെറ വേഷത്തിലേക്ക്

മ്യൂണിക്: ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ മിറോസ്ലാവ് ക്ലോസെ തന്റെ ഫുട്ബാൾ ജീവിതം അവസാനിച്ചു. ഇനി ജർമൻ കോച്ച് ജോക്കിം ലോയുടെ സ്റ്റാഫിൽ ക്ലോസെയെ കാണാം. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 

ജർമ്മനിക്കായി 2014ൽ ലോകകപ്പ് നേടിയ ശേഷം അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ജർമ്മനിയുടെ റെക്കോഡ് സ്കോറർ ആയ ക്ലോസെ 71 ഗോളുകൾ നേടിയിട്ടുണ്ട്. നാലു ലോകകപ്പ് ടൂർണമെന്റുകളിൽ നിന്നായി ക്ലോസെ നേടിയ 16 ഗോൾ ചരിത്രനേട്ടമാണ്. 

ലാസിയൊ ക്ലബുമായുള്ള ക്ലോസെയുടെ കരാർ കഴിഞ്ഞ സീസണിൽ  അവസാനിച്ചിരുന്നു. കോച്ചിങ് കരിയറിനായുള്ള ലക്ഷ്യത്തോടെ ഒരു വ്യക്തിഗത പരിശീലന പരിപാടിക്കായി ക്ലോസെ ഉടൻ ചേരും. 38 കാരനായ മിറോസ്ലാവ് ക്ലോസെ 137 മത്സരങ്ങളിൽ ജർമനിക്കായി കളിച്ചിട്ടുണ്ട്.

Tags:    
News Summary - Miroslav Klose confirms retirement and joins Germany coaching staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.