ലണ്ടൻ: ഇൗജിപ്ഷ്യൻ ആരാധകരുടെ പ്രാർഥനകൾ ഫലിക്കില്ലേ. നീണ്ട 38 വർഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിയവർ സ്വപ്നപോരാട്ടത്തിന് ബൂട്ടണിയുേമ്പാൾ പടനായകൻ മുഹമ്മദ് സലാഹിന് ആദ്യ മത്സരങ്ങളിൽ കാഴ്ചക്കാരനാവേണ്ടിവരുമെന്ന് സൂചനകൾ. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ തോളിന് പരിക്കേറ്റ താരത്തിന് മൂന്ന്-നാല് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്ന ലിവർപൂൾ ഫിസിയോയുടെ വെളിപ്പെടുത്തലാണ് ആധി വർധിപ്പിക്കുന്നത്.
‘‘പരിക്ക് അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. ഇപ്പോൾ തിരിച്ചുവരവിലാണ് ശ്രദ്ധ. എത്രയുംേവഗം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ ടീം. മൂന്ന്, നാല് ആഴ്ചവരെ വിശ്രമം വേണം. ദൈർഘ്യം കുറച്ചെടുക്കാനുള്ള ശ്രമമാണിപ്പോൾ. പക്ഷേ, അത് കഠിനമാണ്’’ -ഫിസിയോ റുബൻ പോൺസ് പറഞ്ഞു.
റയൽ മഡ്രിഡിനെതിരായ മത്സരത്തിെൻറ 25ാം മിനിറ്റിൽ സെർജിയോ റാമോസിെൻറ ഫൗളിൽ വീണാണ് സലാഹിന് പരിക്കേറ്റത്. ഗ്രൂപ് ‘എ’യിൽ ജൂൺ 15ന് ഉറുഗ്വായ്ക്കെതിരെയാണ് ഇൗജിപ്തിെൻറ ആദ്യ മത്സരം. 19ന് റഷ്യയെയും, 25ന് സൗദി അറേബ്യയെയും നേരിടും. നിലവിലെ റിപ്പോർട്ട് പ്രകാരം ആദ്യ മത്സരം താരത്തിന് നഷ്ടമാവും. മൂന്നാഴ്ചക്കു ശേഷം തിരിച്ചെത്തിയാൽ റഷ്യക്കെതിരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.