മൊണാകോ: ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിലേറ്റ 2-3െൻറ തോൽവിയിൽ നിന്നും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് മുക്തരായില്ല. രണ്ടാം പാദത്തിലും മൊണാകോയോട് 3-1ന് തോറ്റതോടെ ഇരുപാദങ്ങളിലുമായി 6-3ന് തോറ്റ് മഞ്ഞപ്പട ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. ആദ്യ പാദത്തിലും തിളങ്ങിയ ഫ്രഞ്ച് യുവതാരം കിലിയൻ മാപ്പെ മികച്ച പ്രകടനം തുടർന്നപ്പോൾ തോറ്റു തൊപ്പിയിടാനായിരുന്നു ജർമൻ സംഘത്തിെൻറ വിധി.
കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബൊറൂസിയക്ക് അടികിട്ടി. ബെഞ്ചമിൻ മെൻറിയുടെ േലാങ് റെയ്ഞ്ച് ഷോട്ട് ബൊറൂസിയൻ ഗോളി റോമൻ ബ്രുക്കി തടുത്തിട്ടത് കിലിയൻ മാപ്പെയുടെ മുന്നിലേക്കായിരുന്നു. ഞൊടിയിടയിൽ പന്ത് വലയിലെത്തിച്ച് മാപ്പെ മൊണോക്കോയുടെ ലീഡ് വർധിപ്പിച്ചു. ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ വഴങ്ങിയതോടെ ബൊറൂസിയയുടെ ആത്മവിശ്വാസം ഇല്ലാതായി. പത്താം മിനിറ്റിൽ ബൊറൂസിയക്കു കിട്ടിയ ഫ്രീകിക്ക് ബാറിൽ തട്ടി പുറത്തേക്ക്. എന്നാൽ വിയർത്തുകളിച്ച മഞ്ഞപ്പടക്ക് 17ാം മിനിറ്റിൽ വീണ്ടും ഷോക്ക്. ഇത്തവണ പരിക്കുമാറി തിരിച്ചെത്തിയ കൊളംബിയൻ താരം റഡമൽ ഫാൽകാവോയുടെ ഹെഡറിലാണ് ഗോൾ പിണഞ്ഞത്. എന്നാലും എംറിക് ഒാബാമെയെങ്ങും കൂട്ടരുടെയും മുന്നേറ്റത്തിന് കുറവുണ്ടായിരുന്നില്ല.
രണ്ടാം പകുതിയുടെ ആദ്യത്തിൽ ബൊറൂസിയക്ക് ആശ്വാസമായി ഗോളെത്തി. ഫ്രഞ്ച് താരം ഒസ്മനെ ഡംബലെ വലതുവിങ്ങിൽ അസ്ത്രംേപാലെ കുതിച്ച് നൽകിയ ക്രോസ് ക്യാപ്റ്റൻ മാർകോ റോസ് ഗോളാക്കി. എന്നാൽ ഹോം ഗ്രൗണ്ടിലെ വൻതോൽവിക്ക് ഇൗ ഗോൾ മാത്രം ആശ്വാസത്തിന് വകനൽകുന്നതായിരുന്നില്ല. ഒടുവിൽ 81ാം മിനിറ്റിൽ മൊണാകോയുടെ വലേരെ ജർമെൻ മൂന്നാം ഗോളും നേടിയതോടെ ബൊറൂസിയയുടെ പതനം പൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.