ബ്രസൽസ്: മധ്യനിര താരം റഡ്ജ നിയാൻഗോളാൻ ഇല്ലാതെ കോച്ച് റോബർേട്ടാ മാർട്ടിനസ് ലോകകപ്പിനുള്ള 28 അംഗ ബെൽജിയം സാധ്യത ടീമിനെ പ്രഖ്യാപിച്ചു. വർഷങ്ങളായി ടീമിൽ സ്ഥിര സാന്നിധ്യമാണെങ്കിലും മാർട്ടിനസിനുകീഴിൽ 30കാരനായ എ.എസ് റോമ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ജൂൺ നാലിന് മുമ്പായി അഞ്ചുപേരെ ഒഴിവാക്കി 23 അംഗ ടീമിനെ പ്രഖ്യാപിക്കും.
ടീം: ഗോൾകീപ്പർമാർ: ടിബോ കോർേട്ടാ, സിമോൺ മിനോലെ, മാറ്റ്സ് സെൽസ്, കോയൻ കാസ്റ്റീൽസ്. ഡിഫൻഡർമാർ: ടോബി ആൽഡർവിയേർഡ്, ഡെഡ്രിക് ബൊയാറ്റ, ലോറൻറ് സിമാൻ, ക്രിസ്റ്റ്യൻ കബസലെ, വിൻസെൻറ് കൊംപനി, ജോർഡൻ ലുകാകു, തോമസ് മുനിയർ, തോമസ് വെർമാലൻ, യാൻ വെർേട്ടാൻഗൻ. മിഡ്ഫീൽഡർമാർ: നാസർ ചഡ്ലി, കെവിൻ ഡിബ്രൂയിൻ, മൂസ ഡെംബലെ, ലിയാൻഡർ ഡെൻഡോങ്കർ, മൗറാനെ ഫെല്ലീനി, യൗറി ടൈലിമാൻസ്, അക്സൽ വിറ്റ്സൽ. സ്ട്രൈക്കർമാർ: മിച്ചി ബാത്ഷുവായി, ക്രിസ്റ്റ്യൻ ബെൻറ്റകെ, യാനിക് കരാസോ, എഡൻ ഹസാർഡ്, തോർഗൻ ഹസാർഡ്, അദ്നാൻ യനുസാജ്, റൊമേലു ലുകാകു, ഡ്രൈസ് മാർട്ടിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.