തിരുവനന്തപുരം: വീറും വാശിയും തളംകെട്ടിയ നീന്തൽക്കുളത്തിലെ അവസാന ദിവസം അഞ്ചാം സ്വർണവും മുങ്ങിയെടുത്ത് സാജൻ പ്രകാശും റിച്ച മിശ്രയും. ഞായറാഴ്ച നടന്ന 200 മീറ്റർ ബട്ടർൈഫ്ലയിലാണ് റെക്കോഡ് പ്രകടനത്തോടെ സാജൻ കേരളത്തിെൻറ അക്കൗണ്ടിലേക്ക് ഒരു സ്വർണം കൂടി സമ്മാനിച്ചത്. നേരത്തേ 200,400 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബട്ടർൈഫ്ല, 200 മീറ്റർ മെഡ്ലെയിലും റെക്കോഡ് പകിട്ടോടെ ഇടുക്കികാരൻ സ്വർണം നേടിയിരുന്നു.
200 മീറ്റർ ബട്ടർൈഫ്ലസിലൂടെയായിരുന്നു ഞായറാഴ്ച ഇന്ത്യൻ പൊലീസ് താരം റിച്ച മിശ്രയുടെ അഞ്ചാം സ്വർണം. അവസാന ലാപ്പിൽ സ്വിമിങ് ഫെഡറേഷെൻറ തൃഷ ഖർഘാനിസ് ഒപ്പമെത്തി റിച്ചയെ വെല്ലുവിളിച്ചെങ്കിലും അനുഭവസമ്പത്തിെൻറ കരുത്തിൽ 35കാരി സമർഥമായി മത്സരം സ്വന്തമാക്കുകയായിരുന്നു. വനിതകളുടെ വാട്ടർപോേളായിലും ഞായറാഴ്ച കേരളം തിലകക്കുറി ചാർത്തി. ഫൈനലിൽ ബംഗാളിനെ 6-4ന് പരാജയപ്പെടുത്തിയാണ് കേരളം ആറാം സ്വർണത്തിൽ മുത്തമിട്ടത്. 227 പോയേൻാടെ കർണാടക ഓവറോൾ ചാമ്പ്യന്മാരായി. സ്വിമിങ് ഫെഡറേഷൻ (202) രണ്ടാമതായി. റെയിൽവേയാണ് (140) മൂന്നാമത്. ആറ് സ്വര്‍ണവും ഒരു വെങ്കലവുമടക്കം 55 പോയൻറ് നേടിയ കേരളം ഏഴാം സ്ഥാനത്താണ്.
മീറ്റിൽ അഞ്ച് റെക്കോഡുകളിട്ട സാജൻ പ്രകാശിനെ മികച്ച പുരുഷതാരമായും രണ്ട് ദേശീയ റെക്കോഡോടെ മൂന്ന് സ്വർണം നേടിയ സലോനി ദല്ലാലിനെ മികച്ച വനിതാതാരമായും തെരഞ്ഞെടുത്തു. ഞായാറാഴ്ച 800 മീറ്റർ ഫ്രീ സ്റ്റൈലിൽ മധ്യപ്രദേശിെൻറ അദ്വൈത് പാഗേ, 100 മീറ്റർ ബാക്സ്ട്രോക്കിൽ കർണാടകയുടെ ശ്രീഹരി നടരാജ്, 100 മീറ്റർ ബാക്സ്ട്രോക്കിൽ ഗുജറാത്തിെൻറ മാനാ പട്ടേൽ എന്നിവർ ദേശീയ റെക്കോഡോടെ മൂന്നാം സ്വർണം നേടി. വനിതകളുടെ 400 മീറ്റർ ഫ്രീ സറ്റൈലിലൂടെ ഒളിമ്പ്യൻ ശിവാനി ഘട്ടാരിയ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്വർണം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ 19 ദേശീയ റെക്കോഡുകളാണ് പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.