സെഗ്രെബ് (ക്രൊയേഷ്യ): മഡ്രിഡിൽ 6-0ത്തിന് തോൽപിച്ചതിന് ലൂക മോഡ്രിച്ചും കൂട്ടരും പകവീട്ടി. യുവേഫ നാഷൻസ് ലീഗിൽ സ്പെയ്നിനെ 3-2ന് തോൽപിച്ച് ക്രൊയേഷ്യ ഉയിർത്തെഴുന്നേറ്റു. ബയർ ലെവർകൂസെൻറ 22കാരൻ ടിൻ ജെദ്വാഹിെൻറ രണ്ടു ഗോളാണ് നാഷൻസ് ലീഗിലെ പ്രതീക്ഷ കൈവിടാതെ ക്രൊേയഷ്യയെ കാത്തത്. ദേശീയ ടീമിനായി യുവതാരത്തിെൻറ ആദ്യ ഗോളുകളാണിത്.
ഇതോടെ ലീഗ് ‘എ’ ഗ്രൂപ് നാലിൽ ക്രൊയേഷ്യക്കും ഇംഗ്ലണ്ടിനും നാലു പോയൻറായി. ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള അവസാന മത്സരം ഇരുകൂട്ടർക്കും നിർണായകമാവും. ആറു പോയൻറുള്ള സ്പെയ്നിന് ഫൈനൽ റൗണ്ട് ഇൗ മത്സരത്തെ ആശ്രയിച്ചിരിക്കും.
സൂപ്പർ ഹീറോ ടിൻ ജേദവാഹ്
ലോകകപ്പ് ഫൈനലിസ്റ്റുകളെന്ന പേരുമായി മഡ്രിഡിലെത്തിയ ക്രൊയേഷ്യയെ നാണം കെടുത്തിയ സ്പാനിഷ് പടയോട് പോരടിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു സ്ലാറ്റ്കോ ഡാലിച് എന്ന തന്ത്രശാലി. ഹോഫൻഹൈം സ്ട്രൈക്കർ ആന്ദ്രെ ക്രമാരിചിനെ ഏക സ്ട്രൈക്കറാക്കി ക്രൊയേഷ്യൻ ടീമിറങ്ങിയത് ഡാലിചിെൻറ ഇഷ്ട ഫോർമേഷനായ 4-2-3-1 ശൈലിയിൽ. ആക്രമിച്ചു കളിക്കാനായി 4-3-3 ഫോർമേഷനിലായിരുന്നു ലൂയിസ് എൻറിക്വെയുടേത്. മുന്നിൽ ഇസ്കോ-ആസ്പാസ്-റോഡ്രിഗോ സഖ്യം. പതിവു ശൈലിയിൽ പന്തിൽ മേധാവിത്തവുമായി സ്പാനിഷ് പട നിറഞ്ഞുകളിച്ച ആദ്യ പകുതിയിൽ ഇരു വലയും കുലുങ്ങിയില്ല.
എന്നാൽ, രണ്ടാം പകുതി കളിമാറി. 54ാം മിനിറ്റിൽ, സ്ഥാനം തെറ്റിനിന്ന സ്പാനിഷ് പ്രതിരോധ കേന്ദ്രങ്ങളായ റാമോസിെൻറയും മാർടിനസിെൻറയും കണ്ണുവെട്ടിച്ച് ഇവാൻ പെരിസിച് നൽകിയ ഹൈ ബാൾ ക്രൊയേഷ്യക്ക് ആദ്യ ഗോളൊരുക്കി. ബോക്സിലേക്ക് ഒാടിയെത്തിയ ആന്ദ്രെ ക്രമാരിച് അനായം ലക്ഷ്യം കാണുകയും ചെയ്തു. എന്നാൽ, ആതിഥേയരുെട ആഹ്ലാദത്തിന് ആയുസ്സുണ്ടായത് രണ്ടു മിനിറ്റ് മാത്രം. ബുസ്കറ്റ്സ്, ഇസ്കോ എന്നിവരുടെ നീക്കത്തിൽ ഡാനി കബെല്ലോ വലകുലുക്കി (56) ഒപ്പം പിടിച്ചു.
വിങ്ങർ ടിൻ ജേദവാഹ് ടീമിെൻറ രക്ഷക്കെത്തുന്നത് പിന്നീടാണ്. ക്യാപ്റ്റൻ ലൂക മോഡ്രിച്ചിെൻറ ക്രോസിൽ 69ാം മിനിറ്റിൽ യുവതാരത്തിെൻറ മനോഹര ഫിനിഷിങ്. െക്രായേഷ്യ വീണ്ടും മുന്നിൽ. ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ സമനില മതിയായിരുന്ന സ്െപയിൻകാർക്ക് പെനാൽറ്റി രൂപത്തിൽ വീണ്ടും ഭാഗ്യം. കിക്കെടുത്ത റാമോസ് പന്ത് വലയിലാക്കുകയും ചെയ്തു. എന്നാൽ, ഇൗ ദിനം തേൻറതാണെന്ന് തെളിയിച്ച് ജേദവാഹ് ഇഞ്ചുറിടൈമിൽ (93) രാജ്യത്തെ രക്ഷിച്ചു. പെരിസിചിെൻറ ചൂടൻ ഷോട്ട് ഡേവിഡ് ഡിഹിയ തടുത്തെങ്കിലും പന്തെത്തിയത് ജേദവാഹിെൻറ മുന്നിലേക്കാണ്. ഉന്നംതെറ്റാതെ താരം ഗോളാക്കി.
ഹാട്രിക് ബെൽജിയം
ലീഗ് ‘എ’ ഗ്രൂപ് രണ്ടിൽ ഹാട്രിക് ജയത്തോടെ ബെൽജിയം. മൂന്നാം മത്സരത്തിൽ െഎസ്ലൻഡിനെ 2-0ത്തിന് തോൽപിച്ചു. രണ്ടാം പകുതിയിൽ മിഷി ബാറ്റ്ഷ്വെയ് (65, 81) നേടിയ രണ്ടു ഗോളിലാണ് െഎസ്ലൻഡ് ടീമിെന മറികടന്നത്. ഒമ്പത് പോയൻറുമായി ബെൽജിയം ഒന്നാമതും ആറു പോയൻറുമായി സിറ്റ്സർലൻഡ് രണ്ടാമതുമാണ്. ഇരുവരും ഏറ്റുമുട്ടുന്ന അവസാന മത്സരത്തിൽ, ഫൈനൽ റൗണ്ടിലേക്കെത്താൻ ബെൽജിയത്തിന് സമനില മതിയാവും. നാലിൽ നാലും തോറ്റ െഎസ്ലൻഡ് തരംതാഴ്ത്തപ്പെട്ടു. ലീഗ് ‘ബി’യിൽ ഒാസ്ട്രിയ-ബോസ്നിയ മത്സരം ഗോൾരഹിത സമനിലയായി. ലീഗ് ‘സി’യിൽ ഗ്രീസ് ഫിൻലാൻഡിനെ (1-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.