കൊൽക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ വീണ്ടും മഴയുടെ കളി. രാവിലെയെത്തിയ മഴയും വൈകീട്ടത്തെ വെളിച്ചക്കുറവുംമൂലം 21 ഒാവർ മാത്രം കളി നടന്ന രണ്ടാംദിനം സ്റ്റംെപടുക്കുേമ്പാൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തിട്ടുണ്ട്. ഇൗർപ്പമണിഞ്ഞ പിച്ചിൽ ലങ്കൻ പേസർമാരുടെ ചീറിപ്പായുന്ന പന്തുകൾക്ക് മുന്നിൽ വന്മതിലായി നിലയുറപ്പിച്ച ചേതേശ്വർ പൂജാര (47*) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും അജിൻക്യ രഹാനെയും ആർ. അശ്വിനും നാല് വീതം റൺസെടുത്ത് പുറത്തായി. പൂജാരക്ക് കൂട്ടായി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് (ആറ്) ക്രീസിൽ. ആദ്യ ദിനം മൂന്ന് വിക്കറ്റെടുത്ത് ലക്മൽ തിളങ്ങിയപ്പോൾ രണ്ടാം ദിവസത്തെ രണ്ട് വിക്കറ്റും സ്വന്തമാക്കി ദാസുൻ ഷനക കരുത്തുകാട്ടി.
മൂന്നിന് 17 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയുടെ സ്കോർ 30ൽ നിൽക്കെ രഹാനെയെ പുറത്താക്കിയാണ് ഷനക ആദ്യ പ്രഹരമേൽപിച്ചത്. ഒാഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഡ്രൈവ് ചെയ്യാനുള്ള രഹാനെയുടെ ശ്രമം വിക്കറ്റ് കീപ്പർ ഡിക്വെല്ലയുടെ കൈയിൽ അവസാനിച്ചു. സാഹക്കും ജദേജക്കും പകരം സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിനും അധികം ആയുസ്സുണ്ടായില്ല. ഷനകയെ ആക്രമിച്ച അശ്വിന് പിഴച്ചു. കരുണരത്നെയുടെ കൈയിൽ അശ്വിൻ ഒതുങ്ങി. മോശം പന്തുകൾ മാത്രം തിരഞ്ഞെടുത്ത് ആക്രമിച്ച പൂജാര 102 പന്തിൽ ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 47ൽ എത്തി നിൽക്കുന്നത്. ശിഖർ ധവാൻ (എട്ട്), ലോകേഷ് രാഹുൽ (പൂജ്യം), വിരാട് കോഹ്ലി (പൂജ്യം) എന്നിവർ ആദ്യ ദിനം തന്നെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.