ഇംഫാൽ: വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്ന ഗോകുലത്തിന് വീണ്ടും തോൽവി. നെരോക്ക എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലം കേരള എഫ്.സിയെ തോൽപിച്ചു. ഇതോടെ സീസണിൽ കേരള ക്ലബിന് എട്ടു തോൽവിയായി. നിർണായക വിജയത്തോടെ, മിനർവ പഞ്ചാബിനെ മറികടന്ന് നെരോക്ക പോയൻറ് പട്ടികയിൽ ഒന്നാമെതത്തി. അവസാന രണ്ടു മത്സരത്തിൽ ചെന്നൈയെയും ഷില്ലോങ്ങിനെയും ഗോകുലം തോൽപിച്ചിരുന്നു.
മൂന്നു മാറ്റങ്ങളുമായാണ് എവേ മത്സരത്തിന് ഗോകുലം കളത്തിലിറങ്ങിയത്. അർജുൻ ജയരാജ്, ഹെൻറി കിസേക്ക, ബൽവീന്ദർ സിങ് എന്നിവരെ കോച്ച് ബിനോ ജോർജ് ആദ്യ ഇലവനിൽ തന്നെയിറക്കി. ശക്തരായ എതിരാളികളെ മനസ്സിലാക്കി പ്രതിരോധത്തിലൂന്നി സൂക്ഷിച്ചുകളിച്ച കേരള സംഘം നെരോക്കൻ മുന്നേറ്റത്തെ തടുത്തു. എന്നാൽ, 43ാം മിനിറ്റിൽ പ്രതിരോധം പാളി. നീഡോ ടെർക്കോവിച്ച് ഒരുക്കിക്കൊടുത്ത പാസിൽ ലൈബീരിയൻ താരം കെല്ലോൺ കിയാറ്റാബ ഗോകുലത്തിെൻറ വലകുലുക്കി.തിരിച്ചടിക്കാനുള്ള ഗോകുലത്തിെൻറ ശ്രമങ്ങളെല്ലാം പാളിയപ്പോൾ ഒറ്റഗോളിൽ കേരള സംഘം തോൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.