പാരിസ്: െപനാൽറ്റി കിക്കെടുക്കാനുള്ള പി.എസ്.ജി താരങ്ങളുടെ ആവേശം ഇത്തവണ കണ്ടില്ല. തുടർച്ചയായ ആറു മത്സരങ്ങളിലെ വിജയവുമായി കുതിപ്പു തുടർന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ മോണ്ട് പെല്ലിയർ ഗോൾരഹിത സമനിലയിൽ തളച്ചു (0-0). പരിക്കുകാരണം നെയ്മറില്ലാതെ കളത്തിലെത്തിയ പി.എസ്.ജിക്കായി കെയ്ലിയൻ എംബാപ്പെയും കവാനിയും നിറഞ്ഞു കളിച്ചെങ്കിലും എതിരാളികളുടെ വല കുലുങ്ങിയതേയില്ല. സമനിലയായെങ്കിലും 19 പോയൻറുമായി പി.എസ്.ജി ഒന്നാമതുണ്ട്. രണ്ടാമതുള്ള മോണകോക്ക് 18 പോയൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.