പാരിസ്: കായിക ലോകത്തെ അതിശയിപ്പിച്ച ട്രാൻസ്ഫറിലൂടെ ബാഴ്സലോണ വിട്ട ബ്രസീലിെൻറ സൂപ്പർ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമനിൽ അവതരിച്ചു. സൂപ്പർ താരത്തിന് സ്വാഗതമോതി അണിഞ്ഞൊരുങ്ങിയ പാരിസ് നഗരത്തിൽ വിമാനമിറങ്ങിയ നെയ്മർ മിന്നിത്തിളങ്ങിയ കാമറവെളിച്ചത്തിനു മുമ്പാകെ പത്താം നമ്പർ കുപ്പായത്തിൽ പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിൽ രംഗപ്രവേശം ചെയ്തു. സാേൻറാസ്, ബാഴ്സലോണ വഴി ലോകതാരമായി വളർന്ന ഇതിഹാസ താരം ഇനി പാരിസിന് സ്വന്തം. അനിശ്ചിതത്വങ്ങൾക്കും ഉൗഹാപോഹങ്ങൾക്കും അന്ത്യംകുറിച്ച് ബുധനാഴ്ച ട്രാൻസ്ഫർ കാര്യം പുറത്തുവിട്ട നെയ്മർ ഇരു ക്ലബുകൾക്കുമിടയിലെ കരാർ പൂർത്തിയായതോടെയാണ് വെള്ളിയാഴ്ച ബാഴ്സലോണയിൽനിന്ന് പരിസിലേക്ക് വിമാനം കയറിയത്.
198 ദശലക്ഷം പൗണ്ടിെൻറ (1667 കോടി രൂപ) ഇടപാടിൽ ഫുട്ബാൾ ട്രാൻസ്ഫറിൽ പുതുചരിത്രം കുറിച്ചാണ് നെയ്മർ ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. പ്രതിവാര ശമ്പളം 4.16 കോടി രൂപ. ക്ലബ് ഉടമ നാസർ അൽ ഖലീഫിയുടെ സാന്നിധ്യത്തിലായിരുന്നു പി.എസ്.ജി ജഴ്സിയിൽ നെയ്മർ അവതരിച്ചത്. ഇരു ക്ലബുകൾക്കുമിടയിലെ ഇടപാട് സുതാര്യമാണെന്നും യുവേഫയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ മാനദണ്ഡങ്ങളുടെ പരിധിയിൽനിന്നാണ് താരക്കൈമാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക അച്ചടക്കലംഘനത്തിന് നടപടി ഭയന്ന് സ്പാനിഷ് ലാ ലിഗ അധികൃതർ ഇടപാടിൽനിന്ന് പിൻവാങ്ങിയിരുന്നു. ബാഴ്സയും പി.എസ്.ജിയും നേരിട്ടാണ് താരക്കൈമാറ്റം പൂർത്തിയാക്കിയത്.ബാഴ്സലോണയുമായുള്ള കരാർ 2021 വരെ ബാക്കിനിൽക്കെയാണ് റിലീസ് ക്ലോസിലൂടെ താരത്തിെൻറ കൂടുമാറ്റം.2013 മുതൽ നാലു വർഷം ബാഴ്സയുടെ നെടുന്തൂണായി മാറിയ നെയ്മർ രണ്ട് ലാ ലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗും മൂന്ന് കിങ്സ് കപ്പും ഒരു ക്ലബ് ലോകകിരീടവും നൂകാംപിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
@neymarjr
— PSG Officiel (@PSG_inside) August 4, 2017
Quel accueil ! pic.twitter.com/H6bOMXhHz8
.@neymarjr in Paris #BemvindoNeymarJR pic.twitter.com/XW1PpxwKaJ
— PSG Officiel (@PSG_inside) August 4, 2017
Et pendant, @neymarjr avec le maillot du @PSG_inside sur la pelouse du Parc !
— PSG Officiel (@PSG_inside) August 4, 2017
Bienvenue en ton nouveau jardin pic.twitter.com/tte5CuTRcK
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.