പാരിസ്: കോടികളെറിഞ്ഞ് ക്ലബിലെത്തിച്ച ബ്രസീൽതാരം നെയ്മറുടെ ട്രാൻസ്ഫർ പി.എസ്.ജിക്ക് വെറുതെയാവില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളും അസിസ്റ്റുമായി നെയ്മർ നിറഞ്ഞുനിന്നപ്പോൾ, പി.എസ്.ജി എതിർവലയിൽ അടിച്ചുകൂട്ടിയത് എണ്ണംപറഞ്ഞ ആറു ഗോളുകൾ. ടൊളോസെയാണ് 6-2ന് മുൻ ഫ്രഞ്ച് ചാമ്പ്യന്മാരുടെ മുന്നിൽ ചതഞ്ഞരഞ്ഞത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും രണ്ടു േഗാളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് കളിയിലെ കേമൻ.
18ാം മിനിറ്റിൽ ടൊളോസെ ആദ്യ ഗോൾ നേടി പി.എസ്.ജിയെ ഞെട്ടിച്ചു. എന്നാൽ, 31ാം മിനിറ്റിൽ നെയ്മറുടെ സൂപ്പർ ഫിനിഷിങ്ങിൽ ചാമ്പ്യന്മാർ ഒപ്പമെത്തി. 35ാം മിനിറ്റിൽ നെയ്മർ പന്ത് ഒരുക്കിക്കൊടുത്തപ്പോൾ, ലോങ് ഷോട്ടിൽ അഡ്രിയൻ റാബിയോട്ട് പി.എസ്.ജിയുടെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ എഡിസൻ കവാനി (75), ജാവിയർ പാസ്റ്റോർ (82), ലെയ്വിൻ കുറുസ്വ (84) എന്നിവരും ഗോൾ നേടി. 92ാം മിനിറ്റൽ വീണ്ടും സൂപ്പർ ഗോളോടെ നെയ്മർ നിറഞ്ഞുനിന്നു.
അഞ്ച് പ്രതിരോധക്കാരെ കബളിപ്പിച്ചായിരുന്നു നെയ്മറിെൻറ രണ്ടാം ഗോൾ. സെൽഫ്ഗോളിലാണ് ടൊളോസെക്ക് രണ്ടാം ഗോൾ ലഭിക്കുന്നത്. 69ാം മിനിറ്റിൽ ചുവപ്പുകർഡ് കണ്ട് മാർകോ വെറാട്ടി പുറത്തുപോയതോടെ 10 പേരുമായാണ് പി.എസ്.ജി പന്തുതട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.