പാരിസ്: വീണത് വിദ്യയാക്കുന്ന അടവ് നെയ്മറിനെ ആരും പഠിപ്പിക്കേണ്ട. കളത്തിൽ പലതവണ കണ്ട ‘നെയ്മർ ഡൈവ്’ ലോകകപ്പിലൂടെ എല്ലാവരും അറിഞ്ഞു. ഇപ്പോൾ, വീണത് വിദ്യയാക്കുകയാണ് ബ്രസീലിെൻറ സൂപ്പർ താരം. ലോകകപ്പിൽ വീണും ഉരണ്ടും ആരാധകർക്കിടയിലെ ‘ട്രോൾ’ ആയി മാറിയ നെയ്മർ അതേ വിദ്യയിലൂടെതന്നെ തിരിച്ചടിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ എങ്ങനെ ഡൈവ് ചെയ്യാമെന്ന് കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് ലോകകപ്പിനു ശേഷം നെയ്മറിെൻറ രംഗപ്രവേശം. ഡസനിലേറെ കുട്ടികൾക്കൊപ്പം നിന്ന് ‘വൺ, ടു, ത്രീ... േഗാ’ എന്നു പറയുന്ന താരം ‘ചലഞ്ച് ഡഫൽറ്റ’ എന്ന ഹാഷ്ടാഗിൽ പുറത്തുവിട്ട വിഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. നെയ്മർ ഡൈവിങ് സ്കൂൾ എന്ന പേരിൽ സമൂഹമാധ്യമങ്ങൾ ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. വീഴ്ചയും ഉരുളലും നെയ്മർ പഠിപ്പിക്കുന്നുവെന്നായി വാർത്തകൾ.
എന്തായാലും ലോകകപ്പിനിടെ സൂപ്പർ താരം ഏറെ വിമർശനങ്ങൾ നേരിടാൻ കാരണമായ നാടകീയതകളെ പോസിറ്റിവായി മാറ്റുകയാണ് നെയ്മർ. മെക്സികോ, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ മത്സരത്തിനിടെ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടിൽ വീണുരുണ്ട നെയ്മറിനെ പലവിധത്തിലാണ് ട്രോളന്മാർ ആഘോഷിച്ചത്. മുൻ താരങ്ങൾ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മെക്സികോയിൽ ഒരു ഫുട്ബാൾ ക്ലബ് മൈതാനം നീളത്തിൽ നെയ്മർ ഡൈവിങ് മത്സരം നടത്തിയാണ് ഞെട്ടിച്ചത്. റഷ്യയിലെ ലോകകപ്പ് നഗരങ്ങളിലും ‘ഡൈവ്’ തരംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.