പാരിസ്: സൂപ്പർതാരങ്ങളെല്ലാം വലകുലുക്കിയ രാത്രിയായിരുന്നു കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ട് പോരാട്ടങ്ങളിൽ യൂറോപ്യൻ മൈതാനങ്ങൾ നിറഞ്ഞപ്പോൾ, പാരിസിൽ നെയ്മർ ഹാട്രിക് അടിച്ച് ആഘോഷത്തിന് മാറ്റ്കൂട്ടി. വെംബ്ലിയിലെ മണ്ണിൽ മെസ്സിയും മഡ്രിഡിൽ അെൻറായിൻ ഗ്രീസ്മാനും ഇരട്ടഗോളടിച്ച് താര രാത്രിയാക്കിമാറ്റി.
എട്ടു വർഷം മുമ്പ് ബാഴ്സലോണ കിരീടമണിഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനെതിരെ 4-2നായിരുന്നു ബാഴ്സലോണയുടെ ജയം. ഇരട്ട ഗോളടിച്ച് മെസ്സി ജയത്തിൽ നിർണായകമായി. വിസിൽ മുഴക്കത്തിനു പിന്നാലെ 92ാം സെക്കൻഡിൽ തന്നെ ബാഴ്സലോണ ആതിഥേയരുടെ വലയിൽ പന്തെത്തിച്ചപ്പോൾ വരാൻപോകുന്ന കൊടുങ്കാറ്റിെൻറ സൂചനയാണെന്ന് ടോട്ടൻഹാം തിരിച്ചറിയാൻ വൈകി.
മെസ്സി-ജോഡി ആൽബ-കുട്ടീന്യോ ത്രയങ്ങളുടെ നീക്കമാണ് കളിചൂടുപിടിക്കുന്നതിനുമുെമ്പ ടോട്ടൻഹാമിെൻറ കണക്കുകൂട്ടൽ തെറ്റിച്ചത്. ആൽബയിൽനിന്ന് പന്ത് സ്വീകരിച്ച ബ്രസീലിയൻ താരം മനോഹരമായി ഫിനിഷ് ചെയ്തു. 28ാം മിനിറ്റിൽ റാക്കിടിച്ചിെൻറ സ്റ്റൈലൻ വോളിക്കും അവസരമൊരുക്കിയത് കുട്ടീന്യോ തന്നെ. പേരുകേട്ട ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിനെ കാഴ്ചക്കാരനാക്കിയ ഷോട്ടായിരുന്നു റാക്കിടിച്ചിേൻറത്. ഹാരികെയ്ൻ (52), എറിക് ലമേല (66) എന്നിവരിലൂടെ ആതിഥേയർ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും മെസ്സി രണ്ടു ഗോളുമായി (56, 90) മിന്നിച്ചതോടെ ഇംഗ്ലീഷ് ടീമിെൻറ കഥകഴിഞ്ഞു. മൂന്ന് ഗോളിനും വഴിവെച്ച ജോർഡി ആൽബയും ബാഴ്സയുടെ ജയത്തിൽ നിർണായകമായി. ഇൻറർമിലാൻ 2-1ന് പി.എസ്.വിയെ തോൽപിച്ചു. .
പാരിസിൽ നെയ്മർ ഷോ
പാരിസിലെ രാജകുമാരൻ നെയ്മർ തന്നെ. ചാമ്പ്യൻസ് ലീഗിൽ തിളങ്ങുന്നില്ലെന്ന വിമർശനങ്ങളെ കളത്തിനു പുറത്താക്കി ഹാട്രിക്കുമായി നെയ്മർ കളംവാണപ്പോൾ, സെർബിയൻ ടീം റെഡ് സ്റ്റാർ ബെൽഗ്രേഡിനെ (ക്ര്യൂ സ്വെദ) പി.എസ്.ജി 6-1ന് തകർത്തു. എണ്ണംപറഞ്ഞ രണ്ടു ഫ്രീകിക്ക് ഗോളുകൾ ഉപ്പെടുന്നതാണ് ബ്രസീലിയൻ സൂപ്പർതാരത്തിെൻറ ഹാട്രിക് (20, 22, 81). പി.എസ്.ജിയുടെ കളി അഴകിനും ടെക്നിക്കൽ മികവിനും ഒപ്പമെത്താനാവാതെ ഒാടിത്തളർന്ന സെർബിയൻ ടീം ആറു ഗോളുകളേ വഴങ്ങിയുള്ളൂവെന്ന് ആശ്വസിക്കാം. എഡിൻസൻ കവാനി (37), എയ്ഞ്ചൽ ഡി മരിയ (41), കെയ്ലിയൻ എംബാപ്പെ (70) എന്നിവർ മറ്റു ഗോളുകൾ നേടി.
അതേസമയം, ഗ്രൂപ് ‘സി’ യിൽ പി.എസ്.ജിയെ തോൽപിച്ച് ചാമ്പ്യൻസ് ലീഗിൽ ഗംഭീര തുടക്കം കുറിച്ച ലിവർപൂളിന് നാപോളിയോട് അടിതെറ്റി. നാപോളിയുടെ തട്ടകത്തിൽ പൊരുതിക്കളിച്ചെങ്കിലും 90ാം മിനിറ്റിൽ വഴങ്ങിയ ഗോളിനാണ് തോറ്റത്. മരണ ഗ്രൂപ്പായ ‘സി’യിൽ നാപോളി പി.എസ്.ജി എന്നിവർക്കു പിന്നാലെ മൂന്നാമതാണ് ലിവർപൂൾ. ഗ്രൂപ് ‘എ’യിൽ അത്ലറ്റികോ മഡ്രിഡ് 3-1ന് ബെൽജിയം ടീം ക്ലബ് ബ്രൂഗെയെയും ബൊറൂസിയ ഡോർട്ട്മുണ്ട് എ.എസ് മോണകോയെ 3-0നും തോൽപിച്ചു. അത്ലറ്റികോക്കായി ഫ്രഞ്ച് താരം ഗ്രീസ്മാൻ രണ്ടു ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.