പാരിസ്: 90 മിനിറ്റും ശത്രുവിനെപ്പോലെ കൂവിയ കാണികൾക്ക് വിജയ ഗോളിലൂടെ മറുപടി നൽകി നെയ്മർ. ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റ ശ്രമം ലക്ഷ്യംകാണാതെ പോയശേഷം, പരാജിത െൻറ ഭാരവും പേറി പി.എസ്.ജി കുപ്പായത്തിൽ വീണ്ടുമെത്തിയ നെയ്മറിനെ നിലക്കാത്ത കൂക്കിവി ളികളുമായാണ് പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾ വരവേറ്റത്.
സ്ട്രാസ്ബർഗിനെതിരെ െപ്ലയിങ് ഇലവനിൽ ഇടം പിടിച്ച ബ്രസീൽ താരത്തിെൻറ കാലിൽ പന്ത് കുരുങ്ങുേമ്പാഴെല്ലാം ആരാധകർ കൂക്കി. ഒടുവിൽ ഇഞ്ചുറി ടൈമിൽ (92) നെയ്മർ തന്നെ വേണ്ടിവന്നു അവർക്ക് വിജയ ഗോൾ കുറിക്കാൻ. ഏക ഗോളിലായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ ജയം. നെയ്മറും സ്ട്രൈക്കർ എറിക് ചൗപോ മോടിങ്ങും എയ്ഞ്ചൽ ഡി മരിയയും നടത്തിയ ആക്രമണങ്ങളെ തടഞ്ഞിട്ട സ്ട്രാസ്ബർഗ് ഗോളി മാറ്റ്സ് സെൽസിന് മുന്നിൽ സമനില ഉറപ്പിച്ചപ്പോഴാണ് ഗോളിെൻറ പിറവി.
ഇടതു മൂലയിൽനിന്നു സെൻറർ ബാക്ക് അബ്ദു ഡിയാലോ തൊടുത്ത ക്രോസിനെ ബൈസിക്കിൾ കിക്കിലൂടെ നെയ്മർ വലയിലാക്കി ഗാലറിക്ക് ഉഗ്രൻ മറുപടി നൽകി. മത്സരശേഷം വൈകാരികമായായിരുന്നു നെയ്മറിെൻറ പ്രതികരണം. ‘ഞാനൊരിക്കലും ക്ലബിനോ ഫാൻസിനോ എതിരായിരുന്നില്ല. ക്ലബ് വിടാൻ ഞാൻ ആഗ്രഹിച്ചിരുന്നത് എല്ലാവർക്കുമറിയാം. കഴിഞ്ഞ അധ്യായം അവസാനിപ്പിക്കാനുള്ള സമയമായി. ഇപ്പോൾ ഞാൻ പി.എസ്.ജിയുടെ കളിക്കാരനാണ്. ഗ്രൗണ്ടിൽ ടീമിനായി സാധ്യമായതെല്ലാം ചെയ്യും. കൂക്കിവിളികൾ പുതിയതൊന്നുമല്ല.’ -മത്സരശേഷം നെയ്മർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.