പാരിസ്: കഴിഞ്ഞ മാസം ഫ്രഞ്ച് കപ്പ് ഫൈനലിനിടെ ആരാധകെൻറ മുഖത്തടിച്ച പി.എസ്.ജി സൂപ്പ ർ താരം നെയ്മർക്ക് മൂന്നു കളികളിൽ വിലക്ക്. റെനെയോട് തോറ്റ മത്സരത്തിലായിരുന്നു എ തിർടീമിെൻറ ആരാധകനുനേരെ ബ്രസീൽ താരത്തിെൻറ കൈപ്രയോഗം.
രണ്ടു ഗോളിന് പിന്നി ട്ടുനിന്ന റെനെ ഉജ്ജ്വലമായി തിരിച്ചുവന്ന് ഒപ്പം പിടിക്കുകയും ഷൂട്ടൗട്ടിൽ ഫ്രഞ്ച് ജേതാക്കളെ കീഴടക്കുകയുമായിരുന്നു. ഇതിനൊടുവിലാണ് നെയ്മറെ കുരുക്കിലാക്കിയ സംഭവം. തിങ്കളാഴ്ച മുതലാണ് വിലക്ക് വിലക്ക് പ്രബല്യത്തിൽ വരുന്നത്. ശനിയാഴ്ച ലീഗ് വണ്ണിൽ ഏയ്ഞ്ചേഴ്സിനെതിരായ മത്സരത്തിൽ കളിക്കാനാവും.
അതിനിടെ, യുവേഫ നേരേത്ത ചാമ്പ്യൻസ് ലീഗിൽ പ്രഖ്യാപിച്ച മൂന്നു കളികളിലെ വിലക്കിനെതിരെ നെയ്മർ അപ്പീൽ നൽകി. മാർച്ചിൽ മാഞ്ചസ്റ്റർ യുൈനറ്റഡുമായി പി.എസ്.ജിയുടെ കളിക്കിടെ റഫറിയുമായി കലഹിച്ചതിനായിരുന്നു ആദ്യത്തെ ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.