ടോക്യോ: ജപ്പാനെതിരായ സൗഹൃദ മത്സരത്തിലെ ജയത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ബ്രസീൽ നായകൻ നെയ്മർ കണ്ണീരോടെ ഇറങ്ങിപ്പോയി. കോച്ച് ടിറ്റെക്കൊപ്പം വാർത്തസമ്മേളനത്തിനെത്തിയപ്പോൾ തെൻറ ക്ലബായ പി.എസ്.ജിയിലെ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് കണ്ണീരിനും ഇറങ്ങിപ്പോക്കിനും വഴിയൊരുക്കിയത്. കവാനിയും കോച്ച് ഉനായ് എംറിയുമായുള്ള തർക്കങ്ങളെ കുറിച്ചായിരുന്നു ചോദ്യം.
‘‘കവാനിയുമായോ കോച്ചുമായോ പ്രശ്നങ്ങളൊന്നുമില്ല. പി.എസ്.ജിയിൽ ഞാൻ സന്തോഷവാനാണ്. അവിടെ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തീർത്തും അസംബന്ധമാണ്’’ -വാക്കുകൾ പൂർത്തിയാക്കാനാവാതെ നെയ്മർ പറഞ്ഞു. നെയ്മറിനെതിരായ ചോദ്യങ്ങളോട് രൂക്ഷമായായിരുന്നു ടിറ്റെയുടെ പ്രതികരണം. ‘‘വ്യക്തിപരമായി വേട്ടയാടുന്ന ആരോപണങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഞങ്ങൾ സമ്പൂർണരല്ല. മനുഷ്യരാണ്. ചില സമയങ്ങളിൽ തെറ്റായി പ്രവർത്തിച്ചുപോവും. അതെല്ലാം ഡ്രസിങ് റൂമിൽ തന്നെ തീർക്കും. അതിനപ്പുറത്തേക്ക് ഒരു പ്രശ്നവുമില്ല. ആരെയും ഉൾക്കൊള്ളാവുന്ന വ്യക്തിത്വമാണ് നെയ്മറിേൻറത്. ആരോപണങ്ങൾ ഇനിയെങ്കിലും നിർത്തണം’’ -ടിറ്റെയുടെ വാക്കുകൾക്കിടെ വീണ്ടും കണ്ണുതുടച്ച നെയ്മർ ഉടൻ വേദി വിടുകയായിരുന്നു.
Neymar got emotional as Tite praised his character. pic.twitter.com/JvBb8XDcD1
— ESPN FC (@ESPNFC) November 11, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.