ബ്രസീൽ സൂപ്പർതാരം നെയ്മറിനെ പരിഹസിച്ച് സ്വിസ്റ്റർലാൻറുകാർ. താരം പരിക്കഭിനയിക്കുകയാണെന്നും ഇതുവരെയുള്ള കളികളുടെ കണക്കെടുത്താൽ 14 മിനിറ്റോളം നെയ്മർ മൈതാനത്ത് കിടന്ന് അഭിനയിക്കുകയായിരുന്നുവെന്നും ഒരു സ്വിസ് ചാനൽ ആരോപിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ സ്വിസ്റ്റർലാൻറ്, സെർബിയ എന്നീ ടീമുകൾക്കെതിരെയും പ്രീക്വാർട്ടറിൽ മെക്സിക്കോക്കെതിരെയും നെയ്മർ പരിക്കഭിനയിച്ച് സമയം കളഞ്ഞെന്നാണ് സ്വിസ് ചാനലിെൻറ പരാതി.
താരത്തെ ട്രോളി നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ നെയ്മറിനെ ട്രോളി പുറത്തുവന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു കൂട്ടം സ്വിസ് ബാലൻമാർ ആണ് നെയ്മറിെൻറ പരിക്കേറ്റ ശേഷമുള്ള പ്രകടനത്തെ ട്രോളി വിഡിയോ ഇറക്കിയത്.
Kids in Switzerland playing Neymar @neymarjr @piersmorgan pic.twitter.com/m2YlXFlAVY
— Russian Market (@russian_market) July 4, 2018
നേരത്തെ കെ.എഫ്.സി ഫുഡ് കമ്പനിയുടെ പരസ്യത്തിലും നെയ്മറിനെ പരോക്ഷമായി പരിഹസിച്ചിരുന്നു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം നടത്തി ഇന്ന് ക്വാർട്ടറിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. സിനിമയിൽ അഭിനയിച്ചാൽ ഒാസ്കർ ലഭിക്കുമെന്നും കാറ്റടിച്ചാൽ പറക്കുന്നയാളാണ് നെയ്മറെന്നുമൊക്കെയാണ് എതിർ ഫാൻസുകാരുടെ പരിഹാസം.
Spotted Neymar at a local KFC. pic.twitter.com/pxfk2lp49x
— Rodolfo Landeros (@RodolfoLanderos) July 4, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.