റിയോ ഡെ ജനീറോ: കോവിഡ്-19നെതിരെ പൊരുതുന്ന ജന്മനാടായ ബ്രസീലിന് സൂപ്പർ താരം നെയ് മറിെൻറ കൈത്താങ്ങ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മൂന്നാമത്തെ ഫുട്ബാളറായ നെയ്മർ 10 ലക്ഷം ഡോളർ (ഏകദേശം 7.6 കോടി രൂപ) സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. നെയ്മറിെൻറ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഒരു വിഹിതം യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിലേക്കും (യുനിസെഫ്) ബാക്കി തുക ബ്രസീലിയൻ ടി.വി അവതാരകനും സുഹൃത്തുമായ ലൂസിയാനോ ഹക്ക് തുടക്കമിട്ട ചാരിറ്റി ഫണ്ടിലേക്കും നൽകാനാണ് തീരുമാനം. പാരിസിൽനിന്ന് സ്വകാര്യ വിമാനത്തിൽ ബ്രസീലിലെത്തിയ നെയ്മർ നഗരത്തിന് പുറത്തെ ആഡംബര ബംഗ്ലാവിൽ സമ്പർക്കവിലക്കിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.