പാരിസ്: റെക്കോഡ് തുകക്ക് ഫ്രഞ്ച് ചാമ്പ്യൻ ക്ലബ് ജഴ്സിയിലായിരുന്ന ബ്രസീൽ സൂപ്പ ർ താരം നെയ്മർ വിൽപനക്ക്. പി.എസ്.ജി കൈയൊഴിയുമെന്ന് ഉറപ്പായതോടെ പുതിയ സീസണിലെ മ ത്സരങ്ങൾക്കുള്ള ഇലവനിൽ തുടർച്ചയായ രണ്ടാം ആഴ്ചയും നെയ്മർ പുറത്തായി. പഴയ തട്ട കമായ ബാഴ്സലോണ, റയൽ മഡ്രിഡ് എന്നീ ലാ ലിഗ വമ്പന്മാർക്കൊപ്പം യുവൻറസുമായി ചേർത് താണ് ഗോസിപ്പുകൾ പരക്കുന്നത്.
നെയ്മറെ തിരിച്ചെടുക്കാൻ അനുവദിക്കണമെന്ന വ്യവസ്ഥയോടെ വായ്പാടിസ്ഥാനത്തിൽ വിട്ടുനൽകാനാണ് പി.എസ്.ജിക്ക് താൽപര്യം. എന്നാൽ, ടീം പൂർണമായി വിടാമെന്നാണ് നെയ്മറുടെ മനസ്സ്. സീസൺ തുടങ്ങുംമുമ്പുള്ള പരിശീലനങ്ങൾക്ക് താരം എത്തിയിരുന്നില്ല. 1870 കോടി രൂപക്കാണ് രണ്ടു വർഷം മുമ്പ് ബാഴ്സയിൽനിന്ന് നെയ്മറെ പി.എസ്.ജി വാങ്ങിയിരുന്നത്.
ആഭ്യന്തര ലീഗിൽ ഗംഭീര നേട്ടങ്ങളിലേക്ക് ടീമിനെ കൈപിടിച്ച നെയ്മർക്ക് യൂറോപ്പിെൻറ സൂപ്പർ പോരാട്ടങ്ങളിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. മുടക്കിയ വൻതുക തിരിച്ചുപിടിക്കാമെന്ന പി.എസ്.ജിയുടെ മോഹങ്ങളാണ് ഇൗ വൻസ്രാവിനെ വലവീശിപ്പിടിക്കാമെന്ന ക്ലബുകളുടെ മോഹങ്ങൾക്ക് വില്ലനാകുന്നത്. മറ്റു താരങ്ങളെയും ഒപ്പം പണവും നൽകാമെന്ന വാഗ്ദാനവും പി.എസ്.ജി അംഗീകരിച്ചിട്ടില്ല.
മുടക്കിയതിനെക്കാൾ കൂടുതൽ നൽകിയാൽ 27കാരനെ വിട്ടുനൽകാമെന്നാണ് പി.എസ്.ജിയുടെ ഉറപ്പ്. മൂന്നു രാജ്യങ്ങളിലെ ക്ലബുകൾക്കൊപ്പം ആഭ്യന്തര കിരീടം, ഒളിമ്പിക്സിൽ ദേശീയ ടീമിന് ഫുട്ബാൾ സ്വർണം, ചാമ്പ്യൻസ് ലീഗ് കിരീടം, ക്ലബ് വേൾഡ് കപ്പ് തുടങ്ങി നെയ്മർ ചുരുങ്ങിയ കാലത്തിനിടെ വാരിക്കൂട്ടിയ നേട്ടങ്ങൾ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.