??????? ??????? ??????????????

മകനേക്കാൾ പ്രായം കു​റഞ്ഞ യുവാവുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച്​ നെയ്​മറിൻെറ മാതാവ്​

റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്​ബാൾ താരം നെയ്​മർ ജൂനിയറിൻെറ മാതാവ്​ മകനേക്കാൾ പ്രായം കു​റഞ്ഞ ചെറുപ്പക്കാരനു മായി പ്രണയത്തിലാണെന്ന വാർത്ത അതിശയത്തോടെയാണ്​ ലോകം നോക്കിക്കണ്ടത്​. 22കാരനായ മോഡലും ഗെയിമറുമായ തിയാഗോ റ ാമോസുമായി പ്രണയത്തിലാണെന്ന കാര്യം 52കാരിയായ നദീൻ ഗോൺസാൽവസ്​ കഴിഞ്ഞ ആഴ്​ച ഇൻസ്​റ്റഗ്രാം പോസ്​റ്റിലൂടെയാണ് ​ അറിയിച്ചത്​​. എന്നാൽ വെറും രണ്ടാഴ്​ച കൊണ്ട്​ ഇരുവരും വേർപിരിഞ്ഞതായി​ ബ്രിട്ടീഷ്​ പത്രമായ ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു​. ഇരുവരും കണ്ടുമുട്ടുന്നതിന്​ മുമ്പ്​ ഒന്നിലധികം പുരുഷൻമാരുമായി റാമോസിന്​ ബന്ധമുണ്ടായിരുന്നതാണ്​ കാരണമെന്നാണ്​ സൂചന.

ഡെയ്​ലി മെയിൽ റിപ്പോർട്ട്​ പ്രകാരം നാദിനെ കണ്ടുമുട്ടുന്നതിന്​ മുമ്പ്​ റാമോസിന്​​ നെയ്​മറിൻെറ ഷെഫായ മൗറോയുമായും പ്രശസ്​ത ബ്രസീലിയൻ നടനും സ്​റ്റാൻഡ്​ അപ്​ കൊമേഡിയനുമായ കാർലിന്യോസ്​ മൈയയുമായും ബന്ധമുണ്ടായിരുന്നുവെന്ന്​ പറയുന്നു.

നേരത്തെ പ്രണയം തുറന്ന്​ പറഞ്ഞ്​ റാമോസുമായി ചേർന്ന്​ നിൽക്കുന്ന ചിത്രം പങ്കുവെച്ച നദീനിൻെറ പോസ്​റ്റിന്​ കീഴിൽ ആശംസയുമായി നെയ്​മറെത്തിയിരുന്നു. സന്തോഷവതിയായിരിക്കു അമ്മേ ഞാൻ നിങ്ങളെ സ്​നേഹിക്കുന്നു എന്നായിരുന്ന നെയ്​മറിൻെറ കമൻറ്​​. മുൻ ഭർത്താവായ വാഗ്​നർ ​റിബെയ്​റോയും ഇമോജിയുമായി മുൻ ഭാര്യയുടെ തീരുമാനത്തിന്​ പിന്തുണ നൽകി. 2016ലാണ്​ നെയ്​മറിൻെറ പിതാവും ഏജൻറുമായ വാഗ്​നർ റിബെയ്​റോയുമായുള്ള 25 വർഷത്തെ ദാമ്പത്യം നദീൻ അവസാനിപ്പിച്ചത്​.

Tags:    
News Summary - neymars mother dumps young boyfriend tiago for dating men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.