തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെ നിയമസഭ അഭിനന്ദിച്ചു. കേരളം ഒറ്റമനസോടെ കിരീട നേട്ടം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ പ്രോത്സാഹനവും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവും. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു.
ടീമംഗങ്ങൾക്ക് അർഹമായ ക്യാഷ് അവാർഡ് നൽകുമെന്നും അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എ.സി മൊയ്തീൻ അറിയിച്ചു.
സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീര വരവേൽപ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിലും തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്. പതിനാലു വർഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.