ലിമ: 1982ന് ശേഷം പെറു ആദ്യമായി ലോകകപ്പിൽ പന്തുതട്ടാനൊരുങ്ങുേമ്പാഴും തെക്കനമേരിക്കൻ രാജ്യത്ത് ആരാധകരോഷം പടരുകയാണ്. 36 വർഷത്തിനുശേഷം വിശ്വമേളക്കെത്തുേമ്പാൾ ലോകം അവർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഒരു ഫുട്ബാൾ രാജ്യത്തിെൻറ പരാതി. ഉത്തേജകമരുന്ന് കേസിൽ വിലക്കേർപ്പെടുത്തപ്പെട്ട ക്യാപ്റ്റനും പടനായകനുമായ പൗലോ ഗരീറക്ക് സ്പോർട്സ് ആർബിട്രേഷൻ കോടതി രക്ഷയാവുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ, വിലക്ക് കാലാവധി ദീർഘിപ്പിക്കാനുള്ള കോടതി ഉത്തരവോടെ ഒരു രാജ്യം ഒന്നാകെ പ്രതിഷേധം പടരുന്നു.
‘‘14 മാസം വിലക്കേർപ്പെടുത്തുക വഴി ലോകകപ്പ് സ്വപ്നങ്ങൾ നശിപ്പിച്ചത് അനീതിയാണെന്നായിരുന്നു’’ ^കഴിഞ്ഞദിവസം ലിമയിലെത്തിയ ഗരീറോയുടെ പ്രതികരണം. ‘‘ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. ലോകകപ്പ് കളിക്കാൻ സാധിക്കില്ലെന്നത് സങ്കടകരമാണ്. എെൻറ സ്വപ്നമാണ് അവർ തട്ടിത്തെറിപ്പിച്ചത്’’ -ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയുടെ സ്ട്രൈക്കർ പറഞ്ഞു. ആറുമാസത്തെ വിലക്ക് അവസാനിച്ച നിലക്ക് ഞായറാഴ്ച പ്രഖ്യാപിച്ച പെറുവിെൻറ 25 അംഗ പ്രാഥമിക ടീമിൽ താരത്തെ ഉൾകൊള്ളിച്ചിരുന്നു. എന്നാൽ, ലോസാന്നയിൽ നടന്ന വാദത്തിൽ വിലക്ക് നീട്ടണമെന്ന ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) യുടെ വാദം സി.എ.എസ് അംഗീകരിച്ചതോടെ സ്റ്റാർ സ്ട്രൈക്കറുടെ സ്വപ്നങ്ങൾ കരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.