ഫുട്ബാൾ പാരമ്പര്യം ഏറെയുള്ള ലാറ്റിനമേരിക്കൻ രാജ്യമായ പരഗ്വേക്ക് അണ്ടർ-17 ലോകകപ്പിൽ കാര്യമായി ഒന്നും അവകാശപ്പെടാനില്ല. മൂന്ന് തവണ മാത്രമാണ് കൗമാര ലോകകപ്പിൽ പന്തുതട്ടിയത്. 1999, 2001, 2015 വർഷങ്ങളിൽ. കഴിഞ്ഞവർഷത്തെ ചിലി ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ തന്നെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ ബ്രസീൽ, കൊളംബിയ, ചിലി വമ്പന്മാരോടൊപ്പം ഇത്തവണയും ലോകകപ്പ് യോഗ്യത നേടാനായത് വലിയ കാര്യമാണ്. 1999ൽ പരഗ്വേ പെങ്കടുത്ത ആദ്യ ലോകകപ്പിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കാനായത്. അന്ന് ക്വാർട്ടർ വരെ എത്തിയിരുന്നു. ഗ്രൂപ് ‘ബി’യിൽ സേഫ്സോണിലാണ് പരഗ്വേ. പേടിക്കേണ്ടത് തുർക്കിയെ മാത്രം.
റോഡ് ടു ഇന്ത്യ സൗത്ത് അമേരിക്കൻ അണ്ടർ-17 ചാമ്പ്യൻഷിപ്പിലെ കുതിപ്പോടെയാണ് ഇത്തവണ പരഗ്വേ ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്നത്. ഗ്രൂപ് ബിയിൽ രണ്ടു ജയവും സമനിലയുമായി ബ്രസീലിനു പിറകെ രണ്ടാം സ്ഥാനം നേടി. അർജൻറീന, പെറു എന്നീ വമ്പന്മാരെ തകർത്തായിരുന്നു ഗ്രൂപ് ഘട്ടത്തിലെ കുതിപ്പ്. ഫൈനൽ റൗണ്ടിൽ മൂന്നാം സ്ഥാനം നേടിയാണ് യോഗ്യത നേടുന്നത്. ആദ്യ നാലു സ്ഥാനക്കാർക്കാണ് യോഗ്യത.
കോച്ച് മുൻ പരേഗ്വ ദേശീയ താരം ഗുസ്താവോ മോറിനിഗോയാണ് ടീമിെൻറ കോച്ച്. നാസിയോണൽ, പരഗ്വേ അണ്ടർ-20 ടീമുകളെ പരിശീലിപ്പിച്ചിരുന്ന ഗുസ്താവോ, 2012ലാണ് അണ്ടർ-17 ടീമിെൻറ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുന്നത്.
മാർട്ടിൻ സാഞ്ചസ് 2017 അണ്ടർ-17 തെക്കെ അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നാലു ഗോളുകളുമായി നിറഞ്ഞുനിന്ന സെൻട്രൽ ഫോർവേഡ്, മാർട്ടിൻ സാഞ്ചസിലാണ് പരഗ്വേയുടെ പ്രതീക്ഷ മുഴുവൻ. മധ്യനിരയിൽ കളി നെയ്തെടുക്കാനും സ്കോർ ചെയ്യാനും മിടുക്കനായ ഇൗ കൗമാരതാരത്തിൽ കുതിക്കാനുറച്ചാണ് പരഗ്വേയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.