ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയതുടക്കം. ലെസ്റ്റർസിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ വരവറിയിച്ചത്.
പെനാൽട്ടിയിലുടെ േപാഗ്ബ നേടിയ ഗോളിൽ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മാഞ്ചസ്റ്ററിെൻറ ഷോട്ട് പോസ്റ്റിൽ കൈ തടഞ്ഞതിനാണ് ടീമിന് പെനാൽട്ടി ലഭിച്ചത്. പിഴവുകളില്ലാതെ പോഗ്ബ ഷോട്ട് വലയിലെത്തിച്ചു. 83ാം മിനുട്ടിൽ ഷായുടെ ഗോളിലുടെ മാഞ്ചസ്റ്റർ ലീഡുയർത്തി. ഇഞ്ചുറി ടൈമിെൻറ രണ്ടാം മിനുട്ടിലാണ് ലെസ്റ്ററിെൻറ ആശ്വാസ ഗോൾ പിറന്നത്.
റൊമേലു ലുകാകു, യുവാൻ മാറ്റ, പോൾ പൊഗ്ബ, റാഷ്ഫോഡ്, മാർഷൽ, ഫെല്ലെയ്നി, ഡി ഗിയ. ഇൻ: ഡിയാഗോ ഡാലറ്റ് (പോർടോ), ഫ്രെഡ് (ഷാക്തർ), ലീ ഗ്രാൻഡ് (സ്റ്റോക്) എന്നിവരുടെ കരുത്തിലാണ് ഇക്കുറി മാഞ്ചസ്റ്റർ പ്രീമിയർ ലീഗിൽ കളിക്കാനെത്തുന്നത്. രണ്ടു സീസണിനിടെ യുനൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ച കോച്ച് ഹൗസേ മൗറീന്യോ ഇക്കുറി കിരീടമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.