ലണ്ടൻ: പ്രിമിയർ ലീഗിൽ തങ്ങളുടെ അടുത്ത മത്സരത്തിൽ എവർട്ടണിനെതിരെ ബൂട്ടുകെട്ടും മുെമ്പ പ്രിമിയർ ലീഗ് കിരീടമാഘോഷിക്കാൻ ലിവർപൂളിന് അവസരം. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനു മുന്നിൽ തകർന്നതോടെയാണ് േക്ലാപ്പിെൻറ കുട്ടികൾ കിരീടത്തിലേക്ക് കൈയകലത്തിലെത്തിയത്.
ലീഗിൽ ലിവർപൂൾ അടുത്ത മത്സരം കളിക്കും മുമ്പ് സിറ്റിക്ക് ഇനി രണ്ടു കളികൾ പൂർത്തിയാക്കണം. ബുധനാഴ്ച ആഴ്സനലും ശനിയാഴ്ച സ്വന്തം മൈതാനത്ത് ബേൺലിയുമാണ് എതിരാളികൾ. രണ്ടിലും നീലക്കുപ്പായക്കാർ തോൽവി വഴങ്ങിയാൽ സ്വാഭാവികമായും ലിവർപൂളിന് കിരീടമുറപ്പിക്കാം. ഇനി രണ്ടും സിറ്റി ജയിച്ചാൽ മാർച്ച് 21വരെ കാത്തിരിപ്പ് തുടരും. രണ്ടു ടീമുകൾ തമ്മിൽ പോയൻറ് അകലം 25 ആണ്. ലിവർപൂളിന് ഒമ്പതും സിറ്റിക്ക് 10ഉം മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഓൾഡ് ട്രാഫോഡിൽ ആവേശം മൈതാനം നിറഞ്ഞ ഡെർബിയിൽ ആൻറണി മാർഷ്യലും സ്കോട്ട് മക്ടോമിനയും നേടിയ ഗോളുകളാണ് യുനൈറ്റഡിന് ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.