ലണ്ടൻ: പ്രീമിയർ ലീഗ് ചരിത്രത്തിൽ കിരീടം അവസാനമായി നിലനിർത്തുന്നത് മാഞ്ചസ്റ് റർ യുനൈറ്റഡാണ്. 10 വർഷങ്ങൾക്കു മുമ്പ് സാക്ഷാൽ അലക്സ് ഫെർഗൂസെൻറ പരിശീലന കാലയള വിൽ. അന്ന് 2006 മുതൽ 2009 വരെ ഫെർഗൂസെൻറ ചെകുത്താന്മാർ മാത്രമേ കിരീടത്തിൽ മുത്തമിട്ടിട്ട ുള്ളൂ. പിന്നീടങ്ങോട്ട് 10 വർഷത്തിനിടക്ക് ഒാരോരുത്തരായി മാറിമാറി ചാമ്പ്യൻപട്ടം ന േടി. ഇൗ ചരിത്രം ഒടുവിൽ പെപ് ഗ്വാർഡിയോള തിരിത്തിക്കുറിച്ചു. 2017-18 സീസണിെൻറ തൊട്ടുപിന ്നാലെ ഇൗ സീസണിലും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മുത്തം.
കഴിഞ്ഞ സീസണിൽ 100 പോയൻറ് തികച്ച് രണ്ടാം സ്ഥാനക്കാരുമായി 19 േപായൻറിെൻറ ലീഡുമായാണ് കിരീടം ചൂടിയതെങ്കിൽ ഇത്തവണ തെല്ലൊന്ന് വിയർത്തു. ലിവർപൂളിെൻറ കുതിപ്പിനു മുന്നിൽ വിറച്ചെങ്കിലും നിർണായക മത്സരങ്ങളിലെ ഗ്വാർഡിയോളയുടെ തന്ത്രങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഒരു പോയൻറിെൻറ വ്യത്യാസത്തിൽ വിജയഭേരി.
മൂന്നു വർഷത്തെ കരാറിൽ ബയേൺ മ്യൂണിക്കിൽനിന്ന് 2016ലാണ് ഗ്വാർഡിയോള സിറ്റിയിലെത്തുന്നത്. ആ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു സിറ്റിയുടെ സ്ഥാനം. ഒരു ട്രോഫി പോലുമില്ലാതെ സീസൺ അവസാനിച്ചെങ്കിലും അത് ഗ്വാർഡിയോളയുടെ കുതിപ്പിലേക്കുള്ള തുടക്കമായിരുന്നു. പ്രതിരോധവും മധ്യനിരയും ശക്തമാക്കി സ്പാനിഷ് താരം തൊട്ടടുത്ത സീസണിൽ സിറ്റിയെ ചാമ്പ്യന്മാരാക്കി. അന്നത്തെ സീനിയർ താരങ്ങളായ അലക്സാണ്ടർ കൊളറോവ്, ബാകറെയ് സാഗ്ന, പാബ്ലോ സബലേറ്റ എന്നിവരെയെല്ലാം വിറ്റ് ഗോൾ കീപ്പർ എഡേഴ്സൺ, ബെഞ്ചമിൻ മെൻഡി, കെയ്ൽ വാക്കർ, ബെർണാഡോ സിൽവ, ഡാനിലോ എന്നിവരെ വാങ്ങിക്കൂട്ടി.
ടീമിെൻറ വിജയക്കുതിപ്പിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു അവർ. തൊട്ടടുത്ത സീസണിൽ ലെസ്റ്റർ സിറ്റിയുടെ ഗ്ലാമർ താരം റിയാദ് മെഹ്റസിനെയും റെക്കോഡ് തുകക്ക് ക്ലബിലെത്തിച്ച് ആക്രമണത്തിനും കരുത്തുകൂട്ടി. അർജൻറീനൻ താരം സെർജിയോ അഗ്യൂറോയും ഇംഗ്ലീഷ് സ്ട്രൈക്കർ റഹീം സ്റ്റെർലിങ്ങുമായിരുന്നു ഇത്തവണയും പെപ്പിെൻറ ആയുധം. അഗ്യൂറോ 20ഉം സ്റ്റെർലിങ് 17ഉം ഗോളുകളാണ് ലീഗിൽ മാത്രം അടിച്ചുകൂട്ടിയത്. ഒപ്പം കളി നെയ്യാൻ ലെറോയ് സാനെ, കെവിൻ ഡിബ്രൂയിൻ, ബെർണാഡോ സിൽവ, ഡേവിഡ് സിൽവ എന്നിവരും ചേർന്നപ്പോൾ പെപ് മനസ്സിൽ കണ്ടത് താരങ്ങൾ കളത്തിൽ പയറ്റി.
ചാമ്പ്യൻസ് ലീഗിലാണ് ഗ്വാർഡിയോളയുടെ കണക്കുകൂട്ടൽ പിഴച്ചത്. ബാഴ്സലോണയെ കിരീടം ചൂടിപ്പിച്ചതിനുശേഷം ഇൗ ദൗത്യത്തിൽ പെപ്പിന് പരാജയമായിരുന്നു. ബയേൺ മ്യൂണിക്കിലുണ്ടായ മൂന്നു വർഷവും അത് നടന്നിരുന്നില്ല. ഇത്തവണ ടോട്ടൻഹാമും വഴിമുടക്കി. വരുന്ന സീസണിൽ ആ പോരായ്മ നികത്തലായിരിക്കും പെപ്പിെൻറ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.