ലണ്ടൻ: ലിവർപൂളിനെ കിരീടത്തിലേക്ക് ബഹുദൂരം അടുപ്പിച്ച ഇംഗ്ലീഷ് ക്ലാസിക്കിനൊടുവിൽ വിവാദമടങ്ങുന്നില്ല. 3-ന് കളി ജയിച്ച ലിവർപൂൾ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്കുള്ള യാത്ര എളു പ്പമാക്കി.
ഇരു പകുതികളുടെയും തുടക്കത്തിൽ നേടിയ മൂന്നു ഗോളിലായിരുന്നു ലിവർപൂൾ സിറ്റിയുടെ അടിവേരറുത്തത ്. ഫാബീന്യോ (6), മുഹമ്മദ് സലാഹ് (13), സാദിയോ മാനെ (51) എന്നിവരുടെ ഗോളിന് ബെർണാഡോ സിൽവയിലൂടെ (78) ഒരു ഗോൾ മാത്രമേ സിറ്റിക്ക് മടക്കാനായുള്ളൂ. ഇതോടെ ഒന്നാമതുള്ള ലിവർപൂളും (34) രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയും (26) തമ്മിലെ വ്യത്യാസം എട്ടു പോയൻറായി. അതേസമയം, മത്സരത്തിലെ റഫറിയിങ്ങിെൻറ പേരിലായിരുന്നു തിങ്കളാഴ്ചയിലെ വിവാദം.
സിറ്റിക്ക് അനുകൂലമായ രണ്ടു പെനാൽറ്റി നിഷേധിച്ചുവെന്നാണ് ആരോപണം. ഫാബീന്യോയുടെ ഗോളിന് തൊട്ടുമുമ്പും അവസാന മിനിറ്റിലുമായിരുന്നു ബോക്സിനുള്ളിലെ ഹാൻഡ്ബാൾ റഫറി കണ്ടില്ലെന്നു നടിച്ചത്. മത്സരശേഷം റഫറിയെ കണ്ട് പ്രതിഷേധിച്ച സിറ്റി കോച്ച് പെപ് ഗ്വാർഡിയോള കൈകൊടുത്ത് നന്ദി പറഞ്ഞ് പരിഹസിക്കാനും മറന്നില്ല.
വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോൾ റഫറി ചീഫ് മൈക് റിലേയോട് ചോദിക്കാനായിരുന്നു പെപ്പിെൻറ മറുപടി. ഒരിക്കൽ ഹാൻഡ്ബാളും പിന്നെ ഒന്നുമല്ലാതാവുന്നതുമായ വിദ്യ ടെക്നിക്കൽ ചീഫ് വിശദീകരിക്കണമെന്നായിരുന്നു പെപ്പിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.