അലക്സാണ്ടർ ക്രിസ്റ്റിൻ എന്ന റഷ്യക്കാരൻ കോച്ച് കിർഗിസ്താൻ ഫുട്ബാൾ ചരിത്രത്തിൽ എന്നും മായാത്ത അധ്യായമായിരിക്കും. 2014ൽ കിർഗിസ്താൻ ദേശീയ ഫുട്ബാളിലേക്ക് ക്രിസ്റ്റിൻ കോച്ചായി എത്തിയതിനുശേഷം ടീമിെൻറ പ്രകടനത്തിൽ കാര്യമായ മാറ്റമാണുണ്ടായത്. 2010 മുതൽ 2014 വരെ കോച്ചായുണ്ടായിരുന്ന സെർജി ഡിവോറിയാേങ്കാവിെൻറ പാതയിലൂടെ സഞ്ചരിച്ച് ക്രിസ്റ്റിനാണ് അത്യധ്വാനത്തിനൊടുവിൽ രാജ്യത്തിന് ആദ്യമായി ഏഷ്യൻ കപ്പ് പോരാട്ടത്തിന് യോഗ്യത നേടിക്കൊടുത്തത്.
യു.എസ്.എസ്.ആറിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചവർ 1992ലാണ് ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തി ഫുട്ബാളിൽ കുതിച്ച കിർഗിസ്താൻ, ഏഷ്യയിൽ വമ്പന്മാരായി 12ാം റാങ്കുകാരായുണ്ട്. 14 യോഗ്യത മത്സരങ്ങളിൽ എട്ടിലും ജയിച്ചാണ് കിർഗിസ്താെൻറ ഏഷ്യൻ കപ്പ് പ്രവേശനം. മിഡ്ഫീൽഡർ ആൻറൺ സെമിലിയാനുകിൻ, പാവെൽ സിഡോറിൻകോ, സ്ട്രൈക്കർമാരായ മിർലാൻ മുർസേവ്, വിറ്റാലിജ് ലക്സ് എന്നിവരെല്ലാം ടീമിെൻറ സുപ്രധാന താരങ്ങളാണ്.
കിർഗിസ്താനെപ്പോലെ ഫിലിപ്പീൻസിനും ഇത്തവണ കന്നിയങ്കമാണ്. ഏഷ്യയിൽ ഫിലിപ്പീൻസിെൻറ എടുത്തുപറയാനുള്ള രാജ്യാന്തര പോരാട്ടം 2014 എ.എഫ്.സി ചലഞ്ച് കപ്പ് മാത്രം. അതിൽ ഫൈനൽ വരെ എത്തിയെങ്കിലും ഫലസ്തീനോട് തോറ്റു. എന്നാൽ, ഫിലിപ്പീൻസ് ഫുട്ബാൾ അസോസിയേഷൻ അവിടെെവച്ച് നിർത്തിയില്ല. അമേരിക്കൻ പരിശീലകൻ തോമസ് ഡൂളിയിലൂടെ കാൽപന്തുകളിയുടെ മൂർച്ച കൂട്ടി.
അതിനു ഫലം കാണുന്നത് ഇേപ്പാഴാണ്. ഏഷ്യൻ കപ്പ് ക്വാളിഫയറിൽ തജകിസ്താനെ 2-1ന് തോൽപിച്ച് യു.എ.ഇയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. ഏഷ്യൻ കപ്പ് യോഗ്യത നേടിക്കൊടുത്തെങ്കിലും ഡൂളിയുടെ കരാർ ഫിലിപ്പീൻസ് ഫുട്ബാൾ അസോസിയേഷൻ പുതുക്കിയില്ല. പകരം, യൂറോപ്യൻ ഫുട്ബാളിലെ സൂപ്പർ കോച്ച് ഗൊരാൻ എറിക്സണെ പണമെറിഞ്ഞു പിടിച്ചു. ഇംഗ്ലണ്ട്, മെക്സികോ ദേശീയ ടീമിനെയും ബെൻഫിക്ക, റോമ, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബുകളെയും പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ഗൊരാൻ എറിക്സെൻറ വരവ് വെറുതെയാവില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ. ഇൗ സ്വീഡിഷുകാരനിലൂടെ ഏഷ്യൻ കപ്പിൽ മുന്നേറാനാവുമെന്നാണ് ഫിലിപ്പീൻസിെൻറ പ്രതീക്ഷ.
മരണഗ്രൂപ്പിൽ
ജോർഡൻ
മൂന്നു തവണ (2004, 2011, 2015) ഏഷ്യൻ കപ്പിൽ കളിച്ചവരാണ് ജോർഡൻ. 2011 ഖത്തർ ഏഷ്യൻ കപ്പിൽ ക്വാർട്ടറിലെത്തിയതാണ് മികച്ച നേട്ടം. കഴിഞ്ഞ തവണ ഏഷ്യൻ കപ്പിൽ ഗ്രൂപ് ഘട്ടത്തിൽതന്നെ പുറത്തായി. എങ്കിലും മികച്ച പ്രകടനവുമായി ഇത്തവണയും ക്വാളിഫയർ മത്സരങ്ങൾ ജയിച്ച് യു.എ.ഇയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു.
2016 മുതൽ ടീമിെൻറ കോച്ചായിരുന്ന ഇംഗ്ലീഷ് മാനേജർ ഹാരി റെഡ്നാപ്പിെൻറ കീഴിലാണ് ജോർഡൻ യോഗ്യത നേടുന്നത്. എന്നാൽ, 2017 പകുതിയിൽ ഇംഗ്ലീഷ് ക്ലബ് ബിർമിങ്ഹാം സിറ്റിയെ പരിശീലിപ്പിക്കാൻ അവസരം എത്തിയതോടെ ഹാരി ഇംഗ്ലണ്ടിലേക്കു പറന്നു. ശേഷം, മുൻ ബെൽജിയം ദേശീയ താരമായിരുന്ന വിറ്റൽ ബോർക്ക്മാൻസ് ജോർഡെൻറ പുതിയ കോച്ചായെത്തി. ബോർക്ക്മാൻസിനു കീഴിൽ ഏഷ്യൻ കപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഉറച്ചാണ് ജോർഡൻ യു.എ.ഇയിൽ ഇറങ്ങുന്നത്. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയും റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള സിറിയയും ഉൾക്കൊള്ളുന്ന ഗ്രൂപ് ‘ബി’യിൽനിന്ന് ഗ്രൂപ് റൗണ്ട് കടക്കാനാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.