കണ്ണൂർ: 1963 ആണ് കാലം. ആ വർഷത്തെ െമർദേക കപ്പ് മലേഷ്യയിലെ ക്വാലാലംപുർ നഗരത്തിലായിരു ന്നു. അന്ന് ഫൈനലിലെത്തിയ ഇന്ത്യ, ബർമയോട് ഒരു ഗോളിന് തോറ്റ് കിരീടം നഷ്ടമായി. ഫൈനൽ വ രെയെത്തിയ ഇന്ത്യൻ തേരോട്ടത്തിെൻറ ശക്തി കേന്ദ്രം പി.കെ. ബാനർജി എന്ന ഇതിഹാസ താരമായിരു ന്നു. ബാനർജിയും മറ്റും മുൻനിരയിൽ തിളങ്ങിയപ്പോൾ അന്ന് ഗോൾ വലയുടെ കാവൽ ഒരു കണ്ണൂരു കാരെൻറ കൈകളിലായിരുന്നു.
കാതിരി കണക്കപ്പിള്ളൻറകത്ത് സി. മുസ്തഫ. പി.കെ. ബാനർജി ജീ വിതത്തിെൻറ കളിക്കളം ഒഴിയുമ്പോൾ മഹാനായ താരത്തിനൊപ്പം പന്തുതട്ടാൻ കിട്ടിയ സൗഭാഗ്യം അയവിറക്കുകയാണ് മുസ്തഫ. 17ാം വയസ്സിൽ ദേശീയ ടീമിലെത്തിയ മുസ്തഫ 63 മുതൽ 70 വരെ ഗോൾവലകാത്തു. കൊൽക്കത്ത ലീഗിലും പി.കെ. ബാനർജിക്കൊപ്പം നിരവധി മത്സരങ്ങളിൽ മുസ്തഫ ബൂട്ടുകെട്ടിയിട്ടുണ്ട്.
താൻ കളി തുടങ്ങുന്ന കാലത്ത് ടീമിലെ സീനിയർ താരമായിരുന്നു ബാനർജിയെന്ന് മുസ്തഫ ഓർക്കുന്നു. ‘എനിക്ക് അദ്ദേഹം ഗുരുനാഥനാണ്. അദ്ദേഹത്തിൽനിന്നാണ് ഞങ്ങളെ പോലുള്ളവർ കളിക്കളത്തിലെ തന്ത്രങ്ങൾ പലതും പഠിച്ചത്. ടീമിലെ ജൂനിയർമാരോട് സ്നേഹത്തോടെയായിരുന്നു പെരുമാറ്റം. വലിയ താരത്തിെൻറ തലക്കനമൊന്നുമില്ലാത്ത മനുഷ്യൻ. അതായിരുന്നു കളത്തിന് അകത്തും പുറത്തും പി.കെ. ബാനർജി എന്ന താരം. ഫുട്ബാളിനോടുള്ള അടങ്ങാത്ത അർപ്പണം മാതൃകയാണ്. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോഴും പരിശീലനത്തിൽ ഒരു കുറവും വരുത്തിയിരുന്നില്ല. ’ -മുസ്തഫയുടെ ഓർമകക്ക് യൗവനമാവുന്നു.
ബാനർജിയും ജെർണയിൽ സിങ്ങുമൊക്കെ കളിച്ച കാലത്താണ് ഫുട്ബാളിൽ ഇന്ത്യ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയത്. ആ വലിയ താരത്തിനൊപ്പം കളിക്കാൻ കഴിഞ്ഞത് ഒരു ഫുട്ബാൾ കളിക്കാരൻ എന്നനിലയിൽ വലിയ ബഹുമതിയാണ്. ഇന്ത്യൻ ടീമിൽ ഞാൻ സ്ഥാനം ഉറപ്പിച്ചപ്പോഴേക്കും അദ്ദേഹം ദേശീയ ടീമിൽനിന്ന് പിന്മാറിയിരുന്നു. അതിൽ ഇന്ത്യക്കായി അധികം മത്സരങ്ങൾ ബാനർജിക്കൊപ്പം കളിക്കാനായില്ല.
കളിക്കളം വിട്ട ശേഷം പിന്നീട് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. അസുഖമായി ആശുപത്രിയിലാണെന്ന വിവരം പത്രങ്ങളിലൂടെ അറിഞ്ഞിരുന്നു. അപാരമായ പ്രതിഭയും അത്യുന്നതങ്ങളിലെ താരവുമായിരിക്കുമ്പോൾതന്നെ നല്ല മനുഷ്യനുമായിരുന്ന പി.കെ. ബാനർജി എല്ലാ കായിക താരങ്ങൾക്കും മാതൃകയും പ്രചോദനവുമാണെന്ന് മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.