ജനീവ: ഇൗജിപ്തിനെതിരെ അവസാന സമയത്ത് രക്ഷകവേഷമണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത്തവണ ഒന്നും ചെയ്യാനായില്ല. ലിവർപൂളിൽ യുറുഗൻ ക്ലോപ്പിെൻറ വിശ്വസ്തനായ വിർജിൽ വാൻഡിക്കിെൻറ നേതൃത്വത്തിൽ പ്രതിരോധ പോരാളികൾ ക്രിസ്റ്റ്യാനോയെയും സംഘത്തെയും താഴിട്ടുപൂട്ടിയപ്പോൾ യൂറോ ചാമ്പ്യന്മാർക്ക് നെതർലൻഡ്സിനോട് വമ്പൻ തോൽവി.
ആദ്യ പകുതിയിൽ നേടിയ ഗോളുകളിൽ 3-0ത്തിനാണ് നെതർലൻഡ്സ് പറങ്കിപ്പടയെ കെട്ടുകെട്ടിച്ചത്. നെതർലൻഡ്സ് പുതിയ കോച്ച് റൊണാൾഡ് കോമാെൻറ ആദ്യ ജയമാണിത്. ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്തായതോടെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഡിക് അഡ്വാകാറ്റിന് പകരക്കാരനായാണ് കോമാൻ എത്തുന്നത്. കോമാെൻറ ആദ്യ മത്സരത്തിൽ, കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് ഒാറഞ്ചുപട ഒരുഗോളിന് തോറ്റിരുന്നു.
ആദ്യ പകുതി തന്നെ നെതർലൻഡ്സ് പോർചുഗലിെൻറ കഥകഴിച്ചു. 11ാം മിനിറ്റിൽ പറങ്കി പ്രതിരോധം പിളർത്തി ഒളിമ്പികോ ലിയോൺസ് താരം മെഫിസ് ഡിപേയാണ് എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഡോണി വാൻ ബീക്കിെൻറ ബോക്സിലേക്കുള്ള പാസ് അതിവേഗം വഴിതിരിച്ചുവിട്ടാണ് ഗോൾ നേടിയത്. 32ാം മിനിറ്റിൽ നെതർലൻഡ്സ് വീണ്ടും മുന്നിലെത്തി. മാതിസ് ഡി ലിറ്റിെൻറ ക്രോസ് ഹെഡറിലൂടെ റിയാൻ ബാബലാണ് ഗോളാക്കിയത്. ആദ്യ പകുതിക്ക് വിസിലൂതാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ പ്രതിരോധ താരം വാൻഡിക്കും ഗോൾ നേടിയതോടെ പറങ്കികൾ തോൽവി സമ്മതിച്ചു. രണ്ടാം പകുതിയിൽ പോർചുഗൽ വിങ്ങർ ജോ കാൻസിലോക്ക് ചുവപ്പ് കാർഡും ലഭിച്ചതോടെ തിരിച്ചുവരാനുള്ള ഉൗർജം ക്രിസ്റ്റ്യാനോയുടെ സംഘത്തിന് തീർത്തും നഷ്ടമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.