ലിസ്ബൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾേഡായുടെ വരവോടെ ആവേശവും ഉന്മേഷവും വീണ്ടെടുത്ത പറങ്കിപ്പട ജയത്തോടെ ലോകകപ്പിനൊരുങ്ങി. റഷ്യയിലേക്കു പറക്കുന്നതിനു മുമ്പുള്ള അവസാന മത്സരത്തിൽ അൽജീരിയയെ 3-0ത്തിന് പോർചുഗൽ തോൽപിച്ചു. വലൻസിയൻ മിഡ്ഫീൽഡർ ഗോൺസാലോ ഗോഡസ് രണ്ടു ഗോളുമായി മിന്നിച്ചപ്പോൾ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുക്കിക്കൊടുത്ത പാസിൽ ബ്രൂണോ ഫെർണാണ്ടസ് മറ്റൊരു ഗോൾ നേടി.
തുനീഷ്യക്കെതിരെയും (2-2) വമ്പന്മാരായ ബെൽജിയത്തിനെതിരെയും (0-0) സംഭവിച്ച സമനിലക്കുരുക്കിെൻറ ആഘാതം മറക്കാനുറച്ചായിരുന്നു പോർചുഗൽ അവസാന സന്നാഹത്തിന് തയാറെടുത്തത്. ആ രണ്ടു മത്സരങ്ങളിലും ഇല്ലാതിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിലെത്തിയപ്പോൾ, പോർചുഗൽ മുന്നേറ്റത്തിന് വീര്യംകൂടി. താരത്തിെൻറ 150ാം അന്താരാഷ്ട്ര മത്സരം ജയത്തോടെ വർണാഭമാക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 പൊസിഷനിലായിരുന്നു പോർചുഗൽ കോച്ച് ഫെർണാണ്ടോ സാേൻറാസ് ടീമിനെയൊരുക്കിയത്.
തുടക്കം മുതലേ ആക്രമണം കനപ്പിച്ച പറങ്കികൾക്ക് 17ാം മിനിറ്റിൽ തന്നെ ഗോളെത്തി. മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ബോക്സിന് അകത്തുനിന്നും നൽകിയ ഹെഡർ പാസ് ഗോൺസാലോ ഗോഡസ് അകത്താക്കുകയായിരുന്നു. പിന്നാലെ, 37ാം മിനിറ്റിൽ സ്പോർട്ടിങ് താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിെൻറ െക്രഡിറ്റ് ക്രിസ്റ്റ്യാനോക്കാണ്. അളന്നു മുറിച്ച് ഇടതുവിങ്ങിൽനിന്ന് ക്രിസ്റ്റ്യാനോ നൽകിയ പാസ് ബ്രൂണോ അനായാസം ഹെഡറിലൂടെ ഗോളാക്കി. ഗോൺസാലോ ഗോഡസ് തന്നെ (55) മനോഹരമായ ഹെഡറിലൂടെ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ലോകകപ്പിൽ സ്പെയിനിനെതിരെയാണ് (ജൂൺ 18) പോർചുഗലിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.