പോർേട്ടാ: ഇതാണ് തിരിച്ചുവരവ്. യുവേഫ നേഷൻസ് ലീഗിലെ പ്രാഥമിക റൗണ്ടിലെ മത്സരങ്ങ ളിൽനിന്നെല്ലാം വിട്ടുനിന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക കളിയിൽ മിന്നും ഹാട് രിക്കുമായി പോർചുഗലിനെ ഫൈനലിലേക്ക് നയിച്ചു. പ്രായം കൂടുേന്താറും വീര്യംകൂടുന്ന പോ ർചുഗീസ് വീഞ്ഞാണ് റൊണാൾഡോ.
34ാം വയസ്സിെൻറ ‘ബാല്യ’ത്തിൽ കരിയറിലെ 53ാം ഹാട്രിക്കുമ ായി സൂപ്പർതാരം കളംനിറഞ്ഞപ്പോൾ പോർചുഗൽ ഒരു യൂറോപ്യൻ കിരീടത്തിനുകൂടി തൊട്ട ടുത്തെത്തി. ആദ്യ സെമിയിൽ സ്വിറ്റ്സർലൻഡിനെ 3-1ന് തോൽപിച്ചാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗൽ പ്രഥമ യുവേഫ നേഷൻസ് ലീഗിെൻറ ഫൈനലിലേക്ക് കാലെടുത്തുവെച്ചത്. നെതർലൻഡ്സ്-ഇംഗ്ലണ്ട് രണ്ടാം സെമി വിജയികളാവും പോർചുഗലിെൻറ ഫൈനൽ എതിരാളികൾ.
25, 88, 90 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്വതഃസിദ്ധമായ ഫ്രീകിക്കിലൂടെ റൊണാൾഡോ പോർചുഗലിനെ മുന്നിലെത്തിച്ചെങ്കിലും 57ാം മിനിറ്റിൽ റികാഡോ റോഡ്രിഗ്വസിെൻറ പെനാൽറ്റി ഗോളിൽ സ്വിറ്റ്സർലൻഡ് ഒപ്പമെത്തി. കളി അധികസമയത്തേക്ക് നീങ്ങവെ മിനിറ്റുകൾക്കുള്ളിൽ സ്വന്തം മുദ്ര പതിപ്പിച്ച രണ്ടു ഗോളുകളുമായി റൊണാൾഡോ എതിരാളികളുടെ കഥ കഴിച്ചു.
കുറച്ചുകാലമായി ഫ്രീകിക്കിൽനിന്ന് അധികം ഗോൾ നേടിയിട്ടില്ലാത്ത റൊണാൾഡോ കിക്കിലെ അപ്രവചനീയത കൊണ്ടാണ് സ്വിസ് ഗോളി സാമറിനെ കബളിപ്പിച്ചത്. മത്സരത്തിെൻറ അവസാനം ബെർണാഡോ സിൽവയുടെ പാസിൽ ഫസ്റ്റ് ടൈം ഫിനിഷിലൂടെ ടീമിനെ മുന്നിലെത്തിച്ച റൊണാൾഡോ പിന്നാലെ ഒറ്റക്കുള്ള മുന്നേറ്റത്തിൽ വീണ്ടും സ്കോർ ചെയ്യുകയായിരുന്നു.
പന്ത് കൈവശംവെക്കുന്നതിലും (55-45) ഗോൾതേടി ഷോട്ട് തൊടുക്കുന്നതിലും (16-10) മുന്നിലായിരുന്നെങ്കിലും ഫിനിഷ് ചെയ്യാൻ റൊണാൾഡോയെപ്പോലൊരു താരമില്ലാതിരുന്നതാണ് സ്വിറ്റ്സർലൻഡിന് വിനയായത്. ഇരുടീമുകളും മൂന്ന് ഷോട്ടുകൾ വീതമാണ് ലക്ഷ്യത്തിനുനേരെ തൊടുത്തത്. അതിൽ പോർചുഗലിെൻറ മൂന്നും റൊണാൾഡോയുടെ ബൂട്ടിൽനിന്നായിരുന്നു. മൂന്നും ഗോളാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.