പോർേട്ടാ: പ്രഥമ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഇന്ന് പോർചുഗലും നെതർലൻഡ്സും ഏറ്റ ുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.15ന് പോർേട്ടായിലെ എസ്റ്റേഡിയോ ഡോ ഗ്രഗാവോയിലാണ് കിക്കോഫ്. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായാണ് പറങ്കിപ്പട കലാശക്കളിക്കിറങ്ങു ന്നതെങ്കിൽ യൂറോയിലേക്കും ലോകകപ്പിലേക്കും യോഗ്യത നേടാനാവാതിരുന്നതിെൻറ നിരാശ മായ്ക്കുന്ന പ്രകടനവുമായാണ് ഡച്ച് നിരയുടെ ഫൈനൽ പ്രവേശനം. സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ഹാട്രിക്കിെൻറ കരുത്തിൽ സെമിയിൽ സ്വിറ്റ്സർലൻഡിനെ 3-1ന് തോൽപിച്ചായിരുന്നു പോർചുഗൽ മുന്നേറിയതെങ്കിൽ ടീം ഗെയിമിെൻറ ബലത്തിൽ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ 3-1ന് കെട്ടുകെട്ടിച്ചായിരുന്നു നെതർലൻഡ്സിെൻറ മുന്നേറ്റം.
റൊണാൾഡോ x വാൻഡൈക്
പോർചുഗലിെൻറ മുന്നണിപ്പോരാളി റൊണാൾഡോയും നെതർലൻഡ്സിെൻറ പ്രതിരോധക്കോട്ട കാക്കുന്ന വിർജിൽ വാൻഡൈകും തമ്മിലുള്ള പോരാട്ടമായാണ് ഫൈനൽ വിശേഷിപ്പിക്കപ്പെടുന്നത്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡച്ച് ഡിഫൻഡർ പ്രീമിയർ ലീഗിൽ സീസണിലെ മികച്ച താരവുമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ സൂപ്പർതാരം ലയണൽ മെസ്സിയെ അടക്കിനിർത്തിയ വാൻഡൈകിന് റൊണാൾഡോക്ക് കത്രികപ്പൂട്ടിടാനാവുമോ എന്നതായിരിക്കും ഫൈനലിെൻറ ഗതി നിർണയിക്കുക.
ബെർണാഡോ സിൽവയെ പോലുള്ള പ്രതിഭാധനരുണ്ടെങ്കിലും റൊണാൾഡോയുടെ ഫോമിൽ തന്നെയാവും ഫെർണാണ്ടോ സാേൻറാസിെൻറ പ്രധാന പ്രതീക്ഷ. അതേസമയം, മികച്ച ടീം ഗെയിം കാഴ്ചവെക്കുന്ന റൊണാൾഡ് കോമാെൻറ ഒാറഞ്ചുപടയിൽ സൂപ്പർ താരങ്ങളാരുമില്ല. എന്നാൽ, വാൻഡൈകിനൊപ്പം മത്യാസ് ഡിലിറ്റ്, ഫ്രാങ്കി ഡിയോങ്, മെംഫിസ് ഡിപായ്, ക്വിൻസി പ്രോമിസ്, ഡാലി ബ്ലിൻഡ് തുടങ്ങിയവരുടെ കരുത്തിൽ കാഴ്ചവെക്കുന്ന ചന്തമാർന്ന കളിയുടെ കരുത്തിൽ കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് നെതർലൻഡ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.