ലണ്ടൻ: അഞ്ചുകളി ബാക്കിയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നും നാലും സ്ഥാനത്തിനായി പോരാട്ടം കനക്കുന്നു. ചാമ്പ്യന്മാരായ ലിവർപൂളിനും (86) രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കും (66) പിന്നിൽ ലെസ്റ്റർ സിറ്റി (58), ചെൽസി (57), മാഞ്ചസ്റ്റർ യുനൈറ്റഡ് (55) ടീമുകളാണ് ഇഞ്ചോടിഞ്ച് പ്രകടനവുമായി രംഗത്തുള്ളത്.
മൂന്നുദിനം മുമ്പ് തോറ്റ ലെസ്റ്ററും ചെൽസിയും കഴിഞ്ഞ രാത്രി ജയത്തോടെ തിരികെയെത്തി. വാറ്റ്ഫോഡിനെ 3-0ത്തിനാണ് ചെൽസി വീഴ്ത്തിയത്. ലെസ്റ്റർ 3-0ത്തിന് ക്രിസ്റ്റൽ പാലസിനെയും വീഴ്ത്തി. ബേൺമൗത്തിനെ (5-2) തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡും ചാമ്പ്യൻസ് ലീഗ് ടിക്കറ്റിനുള്ള അങ്കം സജീവമാക്കി.
തുടർച്ചയായ തോൽവികൾക്കൊടുവിൽ മൂന്നു തുടർവിജയവുമായി ആഴ്സനലാണ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുന്ന മറ്റൊരു ടീം.
ആറാമതുള്ള വോൾവർഹാംപ്ടനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് മൈക്കൽ ആർടേറ്റയുടെ ആഴ്സനൽ പോരിന് ചൂടുപകർന്നത്. ബുകായോ സാക, അലക്സാണ്ടർ ലാകസറ്റ എന്നിവരാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. ചെൽസി വാറ്റ്ഫോഡിനെ വീഴ്ത്തിയപ്പോൾ ഒലിവർ ജിറൂഡ് (28), വില്യൻ (43), റോസ് ബാർെക്ല (92) എന്നിവർ ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.