ലണ്ടൻ: 77 മിനിറ്റും പന്ത് കൈവശം വെക്കുകയും അവസരങ്ങളിലേറെയും സൃഷ്ടിക്കുകയും ചെയ്തിട്ടും പെപ് ഗാർഡിയോളയു ടെ സംഘത്തിന് ന്യൂകാസിലിനെതിരെ സമനിലയുടെ നിർഭാഗ്യം. കൊണ്ടും കൊടുത്തും ലീഡ് ഇരുവശങ്ങളിലേക്കും മാറിമറിഞ് ഞ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതമടിച്ചാണ് പോയൻറ് പങ്കിട്ടത്. ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി പോയൻറ് അകലം പിന്നെയും കൂടി ചാമ്പ്യൻപോരാട്ടത്തിൽനിന്ന് സിറ്റി ഏറെക്കുറെ പുറത്താവുമെന്നായി.
22ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. എതിർപോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ സിൽവ നീട്ടിനൽകിയ പന്ത് അനായാസം പോസ്റ്റിെൻറ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ലീഡിെൻറ ആത്മവിശ്വാസവുമായി ഓടിനടന്ന സിറ്റി നിരയെ മിനിറ്റുകൾക്കകം അതിനേക്കാൾ മനോഹരമായി തിരിച്ചടിച്ച് ന്യൂകാസിൽ ഒപ്പം പിടിച്ചു. വില്യംസാണ് സ്കോർ ചെയ്തത്.
സമനിലക്കുരുക്കഴിക്കാൻ ആഞ്ഞുകളിച്ച സിറ്റിക്ക് 82ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ന്യൂകാസിൽ താരം ക്ലിയർ ചെയ്ത ഹെഡർ നെഞ്ചിൽ സ്വീകരിച്ച ഡി ബ്രൂയിൻ നിലത്തിറക്കി തകർപ്പൻ വോളിയിലൂടെ ലക്ഷ്യം കണ്ടു. ജയവും മൂന്നു പോയൻറുമുറപ്പിച്ച സിറ്റിയുടെ നെഞ്ചകം പിളർന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞ് ന്യൂകാസിൽ പിന്നെയും ഒപ്പം പിടിച്ചു. പോസ്റ്റിന് 25 വാര അകലെനിന്നു ലഭിച്ച ഫ്രീകിക്ക് പ്രതിരോധക്കോട്ടയെ കബളിപ്പിച്ച് മാറിനിന്ന ഷെൽവി സിറ്റി പോസ്റ്റിൽ സമർഥമായി ഗോളാക്കുകയായിരുന്നു.
മറ്റൊരു മൽസരത്തിൽ പോയിൻറ് നിലയിൽ ഒന്നാമതുള്ള ലിവർപൂൾ ബ്രൈറ്റണെ 2-1ന് തോൽപിച്ചു. ബോക്സിനു പുറത്ത് പന്തുതൊട്ട് ചുവപ്പുകാർഡുവാങ്ങി അലിസൺ ബക്കർ പുറത്തുപോയ മൽസരത്തിൽ വിർജിൽ വാൻഡൈക്കാണ് രണ്ടു വട്ടം ഹെഡറിൽ ടീമിനെ മുന്നിലെത്തിച്ചത്.
കരുത്തരായ ചെൽസിയെ ഒരു ഗോളിന് മറികടന്ന് വെസ്റ്റ്ഹാമും ബേൺമൗത്തിനെ 3-2 ന് വീഴ്ത്തി ടോട്ടൻഹാമും വിജയം കുറിച്ചു. ബേൺലിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് ക്രിസ്റ്റൽ പാലസ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.