കഴിഞ്ഞ സീസണിൽ ഒരു പോയൻറ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പ്രീമിയർ ലീഗ് കിരീടം അടിയറവെക്കേണ്ടിവന്ന ലിവർപൂളിെൻറ ഇത്തവണത്തെ മുന്നേറ്റം പരാജയം രുചിക്കാതെയാണ്. 17 മത്സരങ്ങളിൽ 16 ജയവും ഒരു സമനിലയുമായി 49 പോയൻറാണ് യുർഗൻ ക്ലോപ്പിെൻറ ചുവപ്പൻ ചെകുത്താന്മാർക്കുള്ളത്. പരിക്കുകളും മത്സരാധിക്യവും എല്ലാം തളർത്തുേമ്പാഴും ഓേരാ മത്സരത്തിലും ഓരോ ഹീറോകളെയാണ് ലിവർപൂൾ ആരാധകർക്ക് സമ്മാനിക്കുന്നത്.
ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയെല്ലാം ഈ സീസണിൽ സ്വന്തമാക്കിയ ക്ലോപ്പാശാനും കുട്ടികളും പ്രീമിയർ ലീഗും കൈയിലൊതുക്കാനുള്ള ശ്രമത്തിലാണ്. ക്രിസ്മസ് എത്തുേമ്പാൾ തൊട്ടുപിന്നിലുള്ള ലെസ്റ്റർ സിറ്റിയെക്കാൾ 10 പോയൻറ് മുന്നിലാണ് അവർ. 18 മത്സരങ്ങൾ കളിച്ച ലെസ്റ്ററിന് 39ഉം നിലവിലെ ചാമ്പ്യന്മാരായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് 38ഉം പോയൻറാണുള്ളത്. കഴിഞ്ഞ തവണയും ക്രിസ്മസിന് ലിവർപൂൾ ഏഴു പോയൻറിന് മുന്നിലായിരുന്നു. എന്നാൽ, തുടർവിജയങ്ങളോടെ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലെത്തുകയായിരുന്നു.
ഇത്തവണയും തുടർച്ചയായ സമനിലകളും തോൽവികളുമായി കിതച്ച സിറ്റി ആഴ്സനലിനെയും ലെസ്റ്ററിനെയും കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി ക്ലോപ്പിനും സംഘത്തിനും നെഞ്ചിടിപ്പേറ്റുന്നുണ്ട്. ബോക്സിങ് ഡേയിൽ ലെസ്റ്ററിനെതിരായ മത്സരം ലിവർപൂളിന് നിർണായകമാവും. ലീഗിലെ കരുത്തരായ ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ എന്നിവയെല്ലാം ബഹുദൂരം പിന്നിലാണ്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഷെഫീൽഡ് യുനൈറ്റഡും വോൾവർഹാംപ്റ്റനുമാണ് അഞ്ചും ആറും സ്ഥാനത്തുള്ളത്.
സാറി എത്തി; തുമ്പിലെത്താതെ യുവെ
ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ ഹിെഗ്വയ്ൻ, പൗലോ ഡിബാല, മത്തിയാസ് ഡിലൈറ്റ്, അഡ്രിയാൻ റാബിേയാട്ട്, മിറാലെം പ്ജാനിക്, ഡഗ്ലസ് കോസ്റ്റ, സാമി ഖെദീര, ജോർജിയോ ചെല്ലിനി, അലക്സ് സാൻഡ്രോ എന്നീ വൻ താരങ്ങൾ. കരിയറിെൻറ അവസാനത്തിൽ നേട്ടങ്ങളുടെ മധുരം ഒന്നുകൂടി നുകരാൻ ജിയാൻ ലൂയിജി ബഫൺ. ഇതൊന്നും പോരാതെ തന്ത്രങ്ങളുടെ ആശാൻ മൗറീസിയോ സാറി. ഇത്രയും ശക്തമായ നിരയുള്ള യുവൻറസിന് ഇത്തവണ ഇറ്റാലിയൻ സീരി ‘എ’യിൽ വെല്ലുവിളിയുയർത്താൻ ആരും ഉണ്ടാകില്ലെന്നാണ് കരുതിയത്.
പഴയകാല പ്രതാപത്തിെൻറ നിഴൽ മാത്രമായ എ.സി മിലാനും ഇൻറർ മിലാനും എ.എസ് റോമയുമൊന്നും യുവൻറസിന് വെല്ലുവിളിയാകില്ലെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. എന്നാൽ, അേൻറാണിയോ കോൻറ എന്ന തന്ത്രങ്ങളുടെ കളിയാശാനെ കളത്തിലെത്തിച്ച ഇൻറർമിലാൻ യുവൻറസിനെ വെല്ലുവിളിക്കുക മാത്രമല്ല 2019 ലീഗിെൻറ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിക്കുകയും െചയ്തു. 17 കളികളിൽ 42 പോയൻറ് നേടി ഗോൾ ശരാശരിയുടെ കരുത്തിൽ യുവൻറസിെന മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
42 പോയൻറ് തന്നെയുള്ള യുവെയുടെ 36 പോയേൻറാടെ ലാസിയോ മൂന്നും 35 പോയേൻറാടെ റോമ നാലും സ്ഥാനത്താണുള്ളത്. നാപ്പോളി 24 പോയൻറുമായി എട്ടാം സ്ഥാനത്താണുള്ളത്. നാപ്പോളിയുടെ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് സ്ഥാനവും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.