പാരിസ്: പി.എസ്.ജിയിലെത്തിയതിനുശേഷം നെയ്മറിെൻറ ആദ്യ ഹാട്രിക്, ഒരു ഗോളോടെ പി.എസ്.ജിയുടെ എക്കാലത്തെയും ടോപ്സ്കോററെന്ന റെക്കോഡ് പങ്കിട്ട് എഡിസൻ കവാനി, ഹോം ഗ്രൗണ്ടിൽ 11ാം ജയവുമായി ഫ്രഞ്ച് ലീഗിൽ പി.എസ്.ജി ബഹുദൂരം മുന്നിൽ, സ്വന്തം തട്ടകത്തിൽ എട്ടു ഗോളുകളുമായി ഡിയോണിനെതിരെ ആറാട്ടംതീർത്ത് പി.എസ്.ജി അരങ്ങുവാണപ്പോൾ ആശാൻ ഉനയ് എംറി ഹാപ്പിയായി.
ഫ്രഞ്ച് ലീഗിൽ 21ാം മത്സരത്തിനിറങ്ങിയ നെയ്മറും കൂട്ടരും മോശക്കാരല്ലാത്ത ഡിയോണിനെ പ്രിൻസ് സ്റ്റേഡിയത്തിൽ അക്ഷരാർഥത്തിൽ ചതച്ചരക്കുകയായിരുന്നു. നാലു ഗോളുമായി സൂപ്പർ താരം നെയ്മറാണ് എതിരാളികളെ മലർത്തിയടിക്കാൻ മുന്നിൽനിന്നത്. 42,57,73,83 (പെനാൽറ്റി) മിനിറ്റിലായിരുന്നു ബ്രസീൽ സ്ട്രൈക്കറുടെ ഗോളുകൾ. പി.എസ്.ജിയിലെത്തിയ ശേഷം താരത്തിെൻറ ആദ്യ ഹാട്രിക്. 21ാം മിനിറ്റിലെ ഗോളോടെ എഡിസൻ കവാനി പി.എസ്.ജിയുടെ എക്കാലത്തെയും ടോപ് സ്കോറർ എന്ന െറക്കോഡിനൊപ്പമെത്തി. സ്ലാലാട്ടൻ ഇബ്രാഹിമോവിച്ചിെൻറ (156 ഗോൾ) നേട്ടത്തിനൊപ്പമാണ് ഉറുഗ്വായ് താരമെത്തിയത്. ഡിമരിയ (4,15), എംബാപ്പെ (77) എന്നിവരാണ് മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.