പാരിസ്: തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിെട്ടത്തിയ പി.എസ്.ജിയെ പെനാൽറ്റിയിൽ അട് ടിമറിച്ച് റെന്നസ് ഫ്രഞ്ച് കപ്പിൽ മുത്തമിട്ടു. കെയ്ലിയൻ എംബാപെ ചുവപ്പു കാർഡ് കണ ്ട് പുറത്തായ മത്സരത്തിൽ പി.എസ്.ജി 6-5നാണ് തോൽവി വഴങ്ങിയത്.
മുഴുവൻസമയത്തും അ ധിക സമയത്തും ഇരുടീമുകളും രണ്ടു ഗോളടിച്ച് തുല്യത പാലിച്ചതിനാൽ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പി.എസ്.ജിയുടെ ആറാം കിക്കെടുത്ത സബ്സ്റ്റിറ്റ്യൂട്ട് ക്രിസ്റ്റഫർ എൻകുൻകുവിന് പിഴച്ചതോടെ അരനൂറ്റാണ്ടിനുശേഷം ആദ്യമായി ഒരു ട്രോഫി റെന്നസിെൻറ അലമാരയിലെത്തി. 1971നുശേഷം ആദ്യമായാണ് റെന്നസ് കിരീടമുയർത്തുന്നത്.
13ാം മിനിറ്റിൽ ഡാനി ആൽവസും 22ാം മിനിറ്റിൽ നെയ്മറും ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പി.എസ്.ജിക്ക് 2-0ത്തിെൻറ ലീഡ് നൽകി. എന്നാൽ, റെന്നസിന് ആശ്വാസമായി 40ാം മിനിറ്റിൽ പ്രെസ്നൽ കിംപെംബെയുടെ സെൽഫ് ഗോൾ പിറന്നു. 66ാം മിനിറ്റിൽ എഡ്സൺ മെക്സർ ലക്ഷ്യംകണ്ടതോടെ കളിയിൽ തിരിച്ചെത്തി. പിന്നീട് ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും ഉണർന്നുകളിച്ചെങ്കിലും ഗോൾ പിറന്നില്ല.
അധികസമയം അവസാനിക്കാൻ രണ്ടുമിനിറ്റ് മാത്രം ശേഷിക്കേ അപകടകരമാംവിധം ഫൗൾ ചെയ്തതിനാണ് എംബാപെക്ക് ചുവപ്പു കാർഡ് ലഭിച്ചത്.നെയ്മറും കവാനിയും ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ പെനാൽറ്റിയിൽ പി.എസ്.ജിക്കായി ലക്ഷ്യംകണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.