പാരിസ്: റെക്കോഡ് തുകക്ക് യൂറോപ്പിെൻറ ഗ്ലാമർ ക്ലബുകളിൽ നിന്നെത്തിയ നെയ്മറും എംബാപെയും ഒന്നിച്ചപ്പോൾ മെറ്റ്സിനെതിരെ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് തകർപ്പൻ ജയം. അരങ്ങേറ്റത്തിൽ തന്നെ ഗോൾവേട്ടയാരംഭിച്ച എംബാപെയും കൂടെ എഡിസൻ കവാനി, നെയ്മർ, ലൂകാസ് മൗറ എന്നിവരും വലകുലുക്കിയപ്പോൾ 5-1നാണ് മെറ്റ്സിനെ പി.എസ്.ജി തരിപ്പണമാക്കിയത്.
ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള മുന്നേറ്റനിരയെന്ന വിശേഷണമുള്ള പി.എസ്.ജി ദുർബലരായ മെറ്റ്സിനെതിരെ കളത്തിലിറങ്ങുന്നതിനു മുേമ്പ വിജയം ഉറപ്പിച്ചിരുന്നു. ലോകോത്തര താരനിരയെ തളക്കാൻ തുടക്കംമുതലേ മെറ്റ്സ് നന്നായി വിയർത്തു. അതിനിടയിൽ ഒരു പ്രതിരോധക്കാരൻ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതോടെ മെറ്റ്സിെൻറ പ്രതിരോധം പാടെ പൊളിഞ്ഞു. മത്സരത്തിൽ രണ്ടു ഗോളോടെ എഡിസൻ കവാനി മിന്നിച്ചപ്പോൾ ഒരു ഗോളും അസിസ്റ്റും വീതം നെയ്മറും എംബാപെയും നിറഞ്ഞുനിന്നു. മറ്റൊരു ഗോൾ പകരക്കാരനായി ഇറങ്ങിയ ലൂകാസ് മൗറയുടെ വകയായിരുന്നു. ഇമ്മാനുവൽ റിവേറയാണ് മെറ്റ്സിെൻറ ആശ്വാസഗോൾ നേടിയത്.
ഇതോടെ ആദ്യ അഞ്ചു മത്സരത്തിലും വിജയിച്ച പി.എസ്.ജിക്ക് 15 പോയൻറായി. അഞ്ചു മത്സരത്തിലും വലകുലുക്കിയ കവാനിക്ക് ലീഗ് ഒന്നിലെ ഗോൾനേട്ടം ഏഴായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.