റയലിനോടേറ്റ തോൽവി മറക്കാൻ ഫ്രഞ്ച്​ ലീഗിൽ ഗോളടിച്ചുകൂട്ടി പി.എസ്​.ജി

പാരിസ്​: ചാമ്പ്യൻസ്​ ലീഗിൽ റയലിനോടേറ്റ തോൽവി മറക്കാൻ ഫ്രഞ്ച്​ ലീഗിൽ ഗോളടിച്ചുകൂട്ടി പി.എസ്​.ജി. അവസാന സ്​ഥാനക്കാരായ മിറ്റ്​സിനെതിരെ 5-0ത്തിനായിരുന്നു മുൻ ചാമ്പ്യന്മാർ ജയിച്ചുകയറിയത്​.
നെയ്​മറില്ലാതെ മത്സരത്തിനിറങ്ങിയ പി.എസ്​.ജിക്ക്​ എംബാപ്പെ, ഡിമരിയ എന്നിവരായിരുന്നു സ്​ട്രൈക്കർമാർ.

അഞ്ചാം മിനിറ്റിൽ തോമസ്​ മ്യൂനിയർ ഗോൾ വേട്ടക്ക്​ തുടക്കംകുറിച്ചപ്പോൾ, ഫ്രഞ്ച്​ താരം ക്രിസ്​റ്റഫർ എൻകുൻകു(20, 28), എംബാപ്പെ (45), തിയാഗോ സിൽവ (82) എന്നിവർ പട്ടിക പൂർത്തിയാക്കി. 29 മത്സരങ്ങളിൽ 77 പോയൻറുമായി ഒന്നാം സ്​ഥാനത്താണ്​ പി.എസ്​.ജി. സ്​ട്രോസ്​ബർഗിനെ 1^3ന്​ തോൽപിച്ച്​ 63 പോയൻറുമായി മോണകോ രണ്ടാം സ്​ഥാനത്തുണ്ട്​.

Tags:    
News Summary - psg- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.