പാരിസ്: 13 മിനിറ്റിൽ തുടരെ നാലു ഗോളുകളെന്ന അത്ഭുത പ്രകടനവുമായി ഫ്രഞ്ച് കൗമാരതാരം കിലിയൻ എംബാപ്പെ ഹീറോ ആയ ലീഗ് ഒന്ന് മത്സരത്തിൽ പാരിസ് സെൻറ് ജെർമയ്ന് ലിയോണിനെതിരെ അനായാസ ജയം. ലീഗിൽ കളിച്ച ഒമ്പതും ജയിച്ച് 72 വർഷത്തിനിടെ അത്യപൂർവ റെക്കോഡുമായി നിലവിലെ ചാമ്പ്യൻമാർ എട്ടു പോയൻറിെൻറ അപരാജിത ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
പെനാൽറ്റി ഗോളാക്കി മാറ്റി നെയ്മർ ആദ്യപകുതിയിൽ തുടക്കമിട്ട ഗോൾവേട്ട 61ാം മിനിറ്റിലായിരുന്നു എംബാപ്പെ ഏറ്റെടുത്തത്. ലിയോൺ പ്രതിരോധം എംബാപ്പെയുടെ അതിവേഗത്തിനു മുന്നിൽ പകച്ചപ്പോൾ എട്ടു മിനിറ്റിൽ ഫ്രഞ്ച് താരത്തിെൻറ ഹാട്രിക് പൂർത്തിയായി. 74ാം മിനിറ്റിൽ നാലാമതും ഗോൾ കണ്ടെത്തിയ താരം പിന്നെയും അവസരങ്ങൾ തുറന്നു. നേരത്തേ, ആദ്യ പകുതിയിൽ കളഞ്ഞുകുളിച്ച അവസരങ്ങൾകൂടി ലക്ഷ്യം കണ്ടിരുന്നെങ്കിൽ അരഡസൻ ഗോളുകളുടെ അപൂർവ നേട്ടം എംബാപ്പെക്ക് സ്വന്തമാകുമായിരുന്നു. കൂടെ കളിച്ചും കിട്ടിയ അവസരങ്ങൾ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചും ഒറ്റക്ക് ഒാടിയെടുത്തുമായിരുന്നു എംബാപ്പെ ഗോളുകൾ. ഒാരോന്നും കളിമികവിെൻറ അഴക് പ്രകടമാക്കിയപ്പോൾ സൂപ്പർതാരം നെയ്മർപോലും നിഴലായികൂടെനിന്നു.
ലീഗിൽ എതിരില്ലാതെ കുതിക്കുന്ന പി.എസ്.ജി ഒാരോ കളിക്കുശേഷവും വീര്യമേറുന്ന സംഘമായി മൈതാനം നിറയുേമ്പാൾ ചാമ്പ്യൻപട്ടത്തിൽ മറ്റൊരു അവകാശി ഉണ്ടാകില്ലെന്നുറപ്പ്. ലീഗിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി ആദ്യ ഒമ്പതു കളിയും ജയം കുറിക്കുന്നത്. ലീഗിൽ അവസാനം കളിച്ച 47കളികളിൽ ഒന്നിൽ മാത്രമാണ് പി.എസ്.ജി തോൽവിയറിഞ്ഞത്. എട്ട് വീതം പോയൻറുമായി എംബാപ്പെയും നെയ്മറും ടോപ്സ്കോറർ പട്ടികയിൽ ഒപ്പത്തിനൊപ്പമാണ്.
4 goals in 14 minutes. Kylian Mbappe. pic.twitter.com/tVpAEK9Qes
— Billy M (@Wideoverload) October 8, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.